ലേ: ലഡാക്കിൽ 240 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 16,156 ആയി ഉയർന്നു. രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 163 ആയി. ഇതുവരെ ലേ ജില്ലയിൽ 118 മരണങ്ങളും കാർഗിലിൽ 45 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്. ലഡാക്കിൽ 1,554 സജീവ കൊവിഡ് രോഗികളും ലേയിൽ 1,252 രോഗികളും കാർഗിലിൽ 302 രോഗികളുമാണ് നിലവിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ 231 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 14,439 ആയി.
Also Read: കൊവിഡ് അവലോകനം;വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി ഡോ. ഹർഷ് വർധൻ ചർച്ച നടത്തും