ETV Bharat / bharat

24 Patients Died In Govt Hospital : സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്ന് ക്ഷാമം ; മഹാരാഷ്‌ട്രയില്‍ 12 നവജാത ശിശുക്കള്‍ അടക്കം 24 പേര്‍ മരിച്ചു - Nanded govt hospital

Nanded govt hospita l: മഹാരാഷ്‌ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളുടെ കൂട്ടമരണം. സംഭവം മരുന്ന് ക്ഷാമം മൂലം ചികിത്സ ലഭിക്കാതെ. 12 ശിശുക്കള്‍ അടക്കം 24 പേര്‍ മരിച്ചത് 24 മണിക്കൂറിനുള്ളില്‍.

Patients Die In Govt Hospital  സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്ന് ക്ഷാമം  നവജാത ശിശുക്കള്‍ അടക്കം 24 പേര്‍ മരിച്ചു  Nanded govt hospital  സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്ന് ക്ഷാമം
Patients Die In Govt Hospital In Maharashtra
author img

By ETV Bharat Kerala Team

Published : Oct 2, 2023, 11:01 PM IST

മുംബൈ : മഹാരാഷ്‌ട്ര-നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്ന് ക്ഷാമത്തെ തുടര്‍ന്ന് ചികിത്സ ലഭ്യമാക്കാനാകാതെ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 12 നവജാത ശിശുക്കള്‍ ഉള്‍പ്പടെ 24 പേര്‍. മരിച്ച നവജാത ശിശുക്കളില്‍ ആറ് ആണ്‍കുട്ടികളും ആറ് പെണ്‍കുട്ടികളുമാണെന്ന് ആശുപത്രി ഡീന്‍ ശങ്കര്‍ റാവു ചവാന്‍ പറഞ്ഞു. ബാക്കിയുള്ള 12 പേര്‍ വിവിധ അസുഖങ്ങള്‍ ബാധിച്ചവരായിരുന്നു (24 Patients Died In Govt Hospital).

ഇവരില്‍ ഭൂരിഭാഗവും പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിയുന്നവരാണ്. മരുന്ന് ക്ഷാമത്തിനൊപ്പം ആശുപത്രിയിലെ ജീവനക്കാരുടെ സ്ഥലം മാറ്റവും രോഗികള്‍ക്ക് തക്ക സമയത്ത് സേവനം ലഭ്യമാക്കുന്നതിന് തടസമായി. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും 70, 80 കിലോമീറ്ററുകള്‍ക്ക് ഇപ്പുറം മറ്റ് ആശുപത്രികളില്ലെന്നും അതുകൊണ്ട് തന്നെ വിദൂര സ്ഥലങ്ങളില്‍ നിന്നുള്ള രോഗികള്‍ അടക്കം ആശ്രയിക്കുന്നത് ഈ ആശുപത്രിയെയാണെന്നും ഡീന്‍ പറഞ്ഞു.

  • नांदेड मधल्या शासकीय रुग्णालयात गेल्या २४ तासात १२ नवजात बालकांसह २४ जणांचा मृत्यू झाला. हे मृत्यू केवळ योगायोग नक्कीच नाहीत. या प्रत्येक मृत्यूची सखोल चौकशी करण्याची गरज आहे. एका दिवसात एवढे मृत्यू होत असतील तर त्याचे गांभीर्य मुख्यमंत्री आणि यंत्रणेनं लक्षात घेऊन तात्काळ… https://t.co/QIKk7Cn6Gz

    — Supriya Sule (@supriya_sule) October 2, 2023 " class="align-text-top noRightClick twitterSection" data=" ">

ആഴ്‌ചയില്‍ ചില ദിവസങ്ങളില്‍ രോഗികളുടെ എണ്ണം വളരെ കൂടുതലായിരിക്കും. ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നതും കൃത്യ നിര്‍വഹണത്തിന് തടസമാകുന്നുണ്ടെന്ന് ആശുപത്രി ഡീന്‍ ശങ്കര്‍ റാവു ചവാന്‍ വ്യക്തമാക്കി.

അപലപിച്ച് എന്‍സിപി എംപി സുപ്രിയ സുലെ : ആശുപത്രിയിലുണ്ടായ കൂട്ടമരണത്തെ അപലപിച്ച് എന്‍സിപി എംപി സുപ്രിയ സുലെ. ദുരന്തം യാദൃശ്ചികമല്ല. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണം. മഹാരാഷ്‌ട്ര സര്‍ക്കാര്‍ അലംഭാവം തുടരുകയാണെന്നും സുപ്രിയ സുലെ കുറ്റപ്പെടുത്തി.

സംഭവത്തില്‍ സംസ്ഥാനത്തെ 'ട്രിപ്പിള്‍ എഞ്ചിന്‍' സര്‍ക്കാരാണ് ഉത്തരവാദി. ആശുപത്രിയില്‍ കടുത്ത മരുന്ന് ക്ഷാമമാണ്. കൃത്യ സമയത്ത് രോഗികള്‍ക്ക് മരുന്ന് ലഭ്യമാകുന്നില്ലെന്ന് രോഗികള്‍ പറയുന്നു. ഇക്കാര്യത്തില്‍ കര്‍ശന നടപടി വേണമെന്നും സുപ്രിയ സുലെ ആവശ്യപ്പെട്ടു.

ബന്ധപ്പെട്ട മന്ത്രിയോട് രാജിവയ്‌ക്കാന്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ആവശ്യപ്പെടണം. ആശുപത്രിയില്‍ മരിച്ചവരുടെ കുടുംബത്തിന് നഷ്‌ട പരിഹാരം നല്‍കണമെന്നും സുപ്രിയ സുലെ എക്‌സില്‍ കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.