ETV Bharat / bharat

"കുടിവെള്ള പ്രശ്നം പരിഹരിക്കണം, രാഷ്‌ട്രപതിയുടെ അവാർഡ് നേടണം"; 22 വയസുള്ള പഞ്ചായത്ത് പ്രസിഡന്‍റ് പറയുന്നു - വെങ്കടംപട്ടി പഞ്ചായത്ത്

എഞ്ചിനീയറിംഗ് ബിരുദധാരിയാണ് വെങ്കടംപട്ടി പഞ്ചായത്ത് കൗൺസിൽ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ചാരുകല.

young panchayat president  Tamil Nadu local body polls  Venkatampatti panchayat president  എഞ്ചിനീയറിംഗ് ബിരുദദാരി  തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പ്  വെങ്കടംപട്ടി പഞ്ചായത്ത്  വെങ്കടംപട്ടി പഞ്ചായത്ത് പ്രസിഡന്‍റ്
വെങ്കടംപട്ടി പഞ്ചായത്ത് പ്രസിഡന്‍റായി 22കാരി ചാരുകല
author img

By

Published : Oct 14, 2021, 10:20 PM IST

Updated : Oct 14, 2021, 10:51 PM IST

ചെന്നൈ: കടയം പഞ്ചായത്ത് യൂണിയന്‍റെ വെങ്കടംപട്ടി പഞ്ചായത്ത് കൗൺസിൽ പ്രസിഡന്‍റായി 22കാരി. എഞ്ചിനീയറിംഗ് ബിരുദധാരിയാണ് വെങ്കടംപട്ടി പഞ്ചായത്ത് കൗൺസിൽ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ചാരുകല.

രവി സുബ്രഹ്മണ്യൻ- ശാന്തി ദമ്പതികളുടെ മകളാണ് ചാരുകല. എഞ്ചിനീയറിങിൽ ബിരുദം പൂർത്തിയാക്കിയ ചാരുകല നിലവിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്.

"ഗ്രാമത്തെ മാതൃകാഗ്രാമമാക്കും, രാഷ്‌ട്രപതിയുടെ അവാർഡ് നേടിക്കൊടുക്കും"; ലക്ഷ്യങ്ങളുമായി വെങ്കടംപട്ടി പഞ്ചായത്ത് പ്രസിഡന്‍റ്

പിതാവിന്‍റെ നിർദേശപ്രകാരമാണ് ചാരുകല തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്. താഴും താക്കോലും ചിഹ്നത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച ചാരുകലക്ക് ഗ്രാമത്തിലെ ജനങ്ങളിൽ നിന്നും വൻ സ്വീകരണമാണ് ലഭിച്ചത്.

തന്‍റെ ഗ്രാമത്തെ മാതൃകാഗ്രാമമാക്കി മാറ്റുകയും രാഷ്‌ട്രപതിയുടെ അവാർഡ് നേടിക്കൊടുക്കുമെന്നതുമാണ് തന്‍റെ ലക്ഷ്യമെന്നും കേന്ദ്ര സർക്കാരിന്‍റെ 'ജൽ ജീവൻ' പദ്ധതി വഴി തന്‍റെ ഗ്രാമത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുമെന്നും ചാരുകല ഇടിവി ഭാരതിനോട് പറഞ്ഞു.

ഗ്രാമത്തിൽ കുടിവെള്ള ക്ഷാമം ഉണ്ടായപ്പോൾ തന്‍റെ പിതാവ് സൗജന്യമായി ജനങ്ങൾക്ക് വെള്ളം നൽകിയതാണ് തനിക്ക് വിജയം നേടിത്തന്നതെന്നും ചാരുകല പറയുന്നു.

Also Read: കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നു, ഇന്ധന വില വർധനയില്‍ വിമർശനവുമായി രാഹുല്‍ ഗാന്ധി

Last Updated : Oct 14, 2021, 10:51 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.