ETV Bharat / bharat

56കാരന്‍റെ വൃക്കയിൽ നിന്ന് നീക്കിയത് 206 കല്ലുകൾ; സംഭവം ഹൈദരാബാദിൽ

author img

By

Published : May 20, 2022, 11:47 AM IST

നൽഗൊണ്ട നിവാസിയായ വീരമല്ല രാമലക്ഷ്‌മയ്യയുടെ വൃക്കയിൽ നിന്നാണ് 206 കല്ലുകൾ നീക്കം ചെയ്‌തത്.

kidney stone removed at Aware Gleneagles Global Hospital  Veeramalla Ramalakshmaiah kidney stone case  206 kidney stones removed from man in Hyderabad  56കാരന്‍റെ വൃക്കയിൽ നിന്ന് നീക്കിയത് 206 കല്ലുകൾ  ഹൈദരാബാദ് അവെയർ ഗ്ലെനീഗിൾസ് ഗ്ലോബൽ ആശുപത്രി  നൽഗൊണ്ട വീരമല്ല രാമലക്ഷ്‌മയ്യ വൃക്ക രോഗം  വേനൽക്കാലത്തെ മൂത്രത്തിൽ കല്ല്  ഹൈദരാബാദ് കിഡ്‌നി സ്‌റ്റോൺ കേസ്
56കാരന്‍റെ വൃക്കയിൽ നിന്ന് നീക്കിയത് 206 കല്ലുകൾ; സംഭവം ഹൈദരാബാദിൽ

ഹൈദരാബാദ്: 56കാരന്‍റെ വൃക്കയിൽ നിന്ന് നീക്കം ചെയ്‌തത് 206 കല്ലുകൾ. ഹൈദരാബാദിലെ അവെയർ ഗ്ലെനീഗിൾസ് ഗ്ലോബൽ ആശുപത്രിയിൽ നടത്തിയ ശസ്‌ത്രക്രിയയിൽ നൽഗൊണ്ട നിവാസിയായ വീരമല്ല രാമലക്ഷ്‌മയ്യയുടെ വൃക്കയിൽ നിന്നാണ് ഇത്രയധികം കല്ലുകൾ നീക്കം ചെയ്‌തത്. ആറ് മാസത്തിലേറെയായി അരക്കെട്ടിന്‍റെ ഇടതുഭാഗത്ത് കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് 2022 ഏപ്രിൽ 22നാണ് ഇയാൾ ആശുപത്രിയിൽ ചികിത്സയ്‌ക്കായി എത്തുന്നത്.

ഇതിനുമുമ്പ് ഒരു പ്രാദേശിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സതേടിയ വീരമല്ലയ്‌ക്ക് അവിടെ നിന്നും നിർദേശിച്ച മരുന്നുകൾ താത്കാലിക ആശ്വാസം മാത്രമായിരുന്നു. വേനൽക്കാലത്തെ ഉയർന്ന ചൂടുമൂലം വേദന വർധിച്ചതിനെ തുടർന്നാണ് അവെയർ ഗ്ലെനീഗിൾസ് ഗ്ലോബൽ ആശുപത്രിയിലെത്തിയത്. പ്രാഥമിക പരിശോധനയിലും തുടർന്ന് നടത്തിയ അൾട്രാസൗണ്ട് സ്‌കാനിലും രോഗിയുടെ ഇടത് വൃക്കയിൽ കല്ലുകൾ ഉള്ളതായി കണ്ടെത്തി.

സിടി കെയുബി സ്‌കാനിങ്ങിലും ഇത് സ്ഥിരീകരിച്ചതായി ആശുപത്രിയിലെ സീനിയർ കൺസൾട്ടന്‍റ് യൂറോളജിസ്റ്റ് ഡോ. പൂല നവീൻ കുമാർ പറഞ്ഞു. തുടർന്ന് ഒരു മണിക്കൂർ നീണ്ട കീ ഹോൾ ശസ്‌ത്രക്രിയയിലൂടെ രോഗിയുടെ വൃക്കയിൽ നിന്നും 206 കല്ലുകൾ നീക്കം ചെയ്യുകയായിരുന്നു. രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം രോഗം പൂർണമായും ഭേദമായാണ് വീരമല്ല ആശുപത്രി വിട്ടത്.

വേനൽക്കാലം കരുതലോടെ: വേനൽക്കാലത്ത് ഉയർന്ന താപനില മൂലം നിർജലീകരണം അനുഭവപ്പെടുന്നത് സാധരണമാണ്. ഇത് മൂത്രത്തിൽ കല്ല് രൂപപ്പെടാൻ കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത് തടയാൻ മുൻകരുതൽ എന്ന നിലയിൽ ധാരാളം വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. വേനൽക്കാലത്ത് കരിക്കിൻ വെള്ളം കൂടുതലായി കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുമെന്ന് ഡോക്‌ടർമാർ പറയുന്നു. കൂടാതെ വേനൽക്കാലത്ത് പരമാവധി യാത്രകൾ ഒഴിവാക്കണമെന്നും നിർജലീകരണം ഉണ്ടാക്കുന്ന സോഡ പോലുള്ള പാനീയങ്ങൾ കുടിക്കരുതെന്നും ഡോക്‌ടർമാർ നിർദേശിക്കുന്നു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.