ETV Bharat / bharat

13.35 കോടി രൂപയുടെ കൊക്കെയ്ൻ കടത്താൻ ശ്രമിച്ച രണ്ട് പേര്‍ മുംബൈയിൽ പിടിയില്‍

ശരീരത്തിൽ ഒളിപ്പിച്ചാണ് ഇവർ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്

author img

By

Published : Apr 30, 2021, 7:09 AM IST

Tanzanian nationals held  smuggling cocaine  Mumbai airport smuggling  ടാൻസാനിയൻ പൗരന്മാർ പിടിയിൽ  കൊക്കെയ്ൻ കള്ളക്കടത്ത്  മുംബൈ വിമാനത്താവളത്തിൽ കടത്ത്
13.35 കോടി രൂപയുടെ കൊക്കെയ്ൻ കടത്താൻ ശ്രമിച്ച രണ്ട് പേരെ മുംബൈയിൽ പിടികൂടി

മുംബൈ: 13.35 കോടി രൂപയുടെ 2.225 കിലോഗ്രാം കൊക്കെയ്ൻ കടത്താൻ ശ്രമിച്ച രണ്ട് ടാൻസാനിയൻ പൗരന്മാരെ മുംബൈ വിമാനത്താവളത്തിൽ ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) പിടികൂടി. ടാൻസാനിയൻ സ്വദേശികളായ എം‌ടിവാൻസി കാർലോസ് ആദം, റാഷിദ് പോൾ സായുല എന്നിവരെയാണ് പിടികൂടിയത്. ഇവർ ടാൻസാനിയയിലെ ഡാർ-ഇ-സലാമിൽ നിന്ന് മുംബൈയിലേക്ക് അഡിസ് അബാബ വഴി യാത്ര ചെയ്യുകയായിരുന്നെന്നാണ് ഔദ്യോഗിക പ്രസ്‌താവന പറയുന്നത്.

ശരീരത്തിൽ ഒളിപ്പിച്ചാണ് ഇവർ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. ഇരുവരും കൊവിഡ് നെഗറ്റീവ് ആണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇരുവരെയും എൻഡിപിഎസ് നിയമപ്രകാരം അറസ്റ്റ് ചെയ്‌ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. ഇവരെ മജിസ്ട്രേറ്റ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണെന്നും ഡിആർഐ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.