കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജൽപായ്‌ഗുരി വനപാതയിൽ പുള്ളിപ്പുലികളെ കാർ ഇടിച്ചു. അപകടത്തിൽ രണ്ട് പുള്ളിപ്പുലികൾക്കും കാറിൽ സഞ്ചരിച്ച അഞ്ച് പേർക്കും പരിക്കേറ്റു.
പുള്ളിപ്പുലികളിൽ ഒന്നിനെ വനം വകുപ്പ് അതികൃതർ രക്ഷപ്പെടുത്തി. മറ്റൊന്നിനെ കാണാനില്ലെന്നും അധികൃതർ അറിയിച്ചു. പരിക്കേറ്റ അഞ്ച് പേരെ ജൽപൈഗുരി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.