ശ്രീനഗർ:ജമ്മുവിലെ നാർവാൾ മണ്ടിയില്‍ നിയന്ത്രണം വിട്ട ട്രക്ക് പഴം-പച്ചക്കറി മാർക്കറ്റിലേക്ക് പാഞ്ഞുകയറി രണ്ട് പേർ മരിച്ചു. സൂരജ് പ്രകാശ്(45), ബോധ് രാജ്(40) എന്നിവരാണ് മരിച്ചത്. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 12ഓളം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
രാജസ്ഥാൻ രജിസ്ട്രഷനുള്ള ട്രക്കിനിന്‍റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് തിരക്കേറിയ മാർക്കറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്നയുടനെ ട്രക്കിന്‍റെ ഡ്രൈവർ ഓടി രക്ഷപെട്ടു. പരിക്കേറ്റവരെ ഗവൺമെന്‍റ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.