ETV Bharat / bharat

ട്രാന്‍സ്ജെന്‍ഡറിന്‍റെ കൊലപാതകം : രണ്ട് പേര്‍ കൂടി അറസ്റ്റില്‍ - ട്രാന്‍സ് ജെന്‍റർ

പൊതു സ്ഥലങ്ങളില്‍ നിന്നും പണം പിരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ശത്രുതയിലേക്ക് നീങ്ങുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.

Transgender Death
ഡല്‍ഹിയിൽ ട്രാന്‍സ് ജെന്‍ററിന്‍റെ കൊലപാതകം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍
author img

By

Published : Apr 11, 2021, 8:16 PM IST

ന്യൂഡല്‍ഹി: ട്രാന്‍സ്ജെന്‍ഡര്‍ ഏക്ത ജോഷിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കഴിഞ്ഞ സെപ്റ്റംബറിലാണ് രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. പൊതു സ്ഥലങ്ങളില്‍ നിന്നും പണം പിരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു ശത്രുതയിലേക്ക് നീങ്ങിയത്. ഗഗന്‍ ഭരദ്വാജ്, വരുണ്‍ എന്നീ പ്രതികളാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറ് ആയി.

ജിടിബി എന്‍ക്ലേവ് പ്രദേശത്ത് താമസിച്ചിരുന്ന ഏക്ത ജോഷിയെ കേസിലെ പ്രതികളായ വരുണ്‍, എക്താ പണ്ഡിറ്റ് എന്നിവർ വീട്ടിലെത്തി വെടിവച്ച് കൊല്ലുകയായിരുന്നു. സംഭവം നടക്കുമ്പോൾ ഏക്തയും രണ്ടാനമ്മയായ അനിത ജോഷിയും രണ്ടാനച്ഛൻ ആശിഷ് ജോഷിയും വീട്ടിലുണ്ടായിരുന്നു. പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ച പൊലീസ് ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കുകയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്ന് രാവിലെ മജ്ലീസ് പൊലീസ് പാര്‍ക്ക് മെട്രോ സ്റ്റേഷന് സമീപത്തുവച്ചാണ് ഇരുവരേയും പൊലീസ് പിടികൂടിയത്. പൊലീസിന് നേരെ വെടിയുതിര്‍ത്ത പ്രതികളെ സാഹസികമായാണ് കീഴ്‌പ്പെടുത്തിയത്.

55 ലക്ഷം രൂപ വാങ്ങി ഏക്തയെ കൊല്ലാന്‍ തങ്ങളാണ് പദ്ധതി തയ്യാറായതെന്ന് അറസ്റ്റിലായ പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ ഗ്രൂപ്പ് തന്നെയാണ് ഇതിനായി പണം നല്‍കിയത്. ഏക്തയേയും അനിതയേയും കൊല്ലാനായി ട്രാന്‍സ്‌ജെന്‍ഡര്‍ അംഗമായ മന്‍സൂര്‍ ഇലാഹിയാണ് ഇവരെ സമീപിച്ചതെന്ന് പ്രതികള്‍ സമ്മതിച്ചതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പ്രമോദ് സിംഗ് കുഷ്വ പറഞ്ഞു. ഫരീദാബാദിലെ സോനം, വർഷ, ജിടിബി എൻക്ലേവിലെ കമൽ, മഞ്ജൂർ ഇലാഹി എന്നിവർ അടങ്ങിയ ട്രാൻസ്‌ജെൻഡർ സമൂഹമാണ് ഏക്തയുടെയും അനിതയുടെയും ശത്രുക്കളെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.