ജയ്പൂര്‍: ബിജെപി മുൻ ദേശീയവക്താവ് നുപുർ ശർമയ്ക്ക് അനുകൂലമായി സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടയാളെ ഉദയ്പൂരിൽ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഉദയ്പൂർ സ്വദേശികളായ ഗൗസ് മുഹമ്മദ്, റിയാസ് എന്നിവരാണ് അറസ്റ്റിലായത്. തയ്യൽ ജോലിക്കാരനായ കനയ്യ ലാൽ എന്നയാളാണ് കൊല്ലപ്പെട്ടത്.
വസ്ത്രം തയ്പ്പിക്കാൻ എന്ന വ്യാജേനയാണ് കൊലപാതകികൾ കടയിലെത്തിയത്. തുടർന്ന് കനയ്യ ലാലിനെ വെട്ടിക്കൊലപ്പെടുത്തി. കൊലപാതക ദ്യശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
വീഡിയോയിൽ പ്രതികളുടെ മുഖം വ്യക്തമായതിനാൽ ഇവർക്കായുളള തിരച്ചിൽ ഊർജിതമാക്കിയിരുന്നു. 'ഞങ്ങളുടെ ദൈവത്തോട് അനാദരവ് കാണിച്ച പ്രതിയെ പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യം പൂർത്തിയാകുമ്പോൾ ഈ വീഡിയോ വൈറലാക്കും' എന്ന് പ്രതികളിലൊരാൾ പറയുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും അക്രമികൾ ഭീഷണി മുഴക്കി. പൊലീസ് നടത്തിയ വ്യാപക തെരച്ചിലിൽ രാജ്സമന്ദ് ജില്ലയിൽനിന്ന് അക്രമികൾ പിടിയിലായി. അക്രമികൾ രണ്ടുപേരും അറസ്റ്റിലായതായി മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടും ട്വിറ്ററിലൂടെ അറിയിച്ചു.
കൊലപാതകത്തിനുശേഷം ഉദയ്പൂരില്‍ വലിയ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്. 600 പൊലിസുകാരെ അധികമായി വിന്യസിച്ചു. 24 മണിക്കൂര്‍ നേരത്തേയ്ക്ക് ഇന്‍റര്‍നെറ്റ് സേവനം മരവിപ്പിച്ചിട്ടുണ്ട്. ഉദയ്പൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒരുമാസത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കൊലപാതകത്തിന്‍റെ വീഡിയോ കാണരുതെന്നും പ്രചരിപ്പിക്കരുതെന്നും രാജസ്ഥാന്‍ പൊലിസ് നിര്‍ദേശിച്ചു.
More Read:- രാജസ്ഥാനില്‍ നൂപുര്‍ ശർമയെ അനുകൂലിച്ച് പോസ്റ്റിട്ടയാളെ കഴുത്തറുത്ത് കൊന്നു