കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ വാഹനാപകടത്തിൽ 18 മരണം. ഫുൽബാരി മേഖലയിൽ ശനിയാഴ്‌ച രാത്രി വാനും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ അഞ്ച് പേർ ശക്തിനഗർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്‌ച രാത്രി നോർത്ത് 24 പർഗാനാസിലെ ബാഗ്‌ദയിൽ നിന്ന് മൃതദേഹം സംസ്‌കരിക്കുന്നതിനായി നബാദീപ് ശ്‌മശാനത്തിലേക്ക് വാനിൽ പോകവെയാണ് അപകടം. നാദിയയിലെ ഫുൽബാരി ഏരിയയിൽ വെച്ച് റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന കല്ലുകൾ നിറച്ച ലോറിയിലേക്ക് വാൻ ഇടിച്ച് കയറുകയായിരുന്നു.
ALSO READ: Worlds tallest railway bridge: ലോകത്തെ ഏറ്റവും ഉയരമേറിയ റെയിൽപാലം മണിപ്പൂരിൽ ഒരുങ്ങുന്നു
18 പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. കനത്ത മൂടൽമഞ്ഞും വാഹനത്തിന്‍റെ അമിതവേഗവുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.