ജയ്പൂർ: രാജസ്ഥാനിലിലെ വിവിധയിടങ്ങളില്‍ ഞായറാഴ്ചയുണ്ടായ മിന്നലേറ്റ് ഏഴു കുട്ടികളടക്കം പതിനെട്ടുപേർ മരിച്ചു. ജയ്പൂർ, കോട്ട, ജലാവർ, ധോൽപൂർ തുടങ്ങിയ ജില്ലകളിൽ നിന്നാണ് മരണം റിപ്പോര്‍ട്ടുചെയ്തത്. ആറ് കുട്ടികളടക്കം ഇരുപത്തിയൊന്ന് പേർക്ക് പരിക്കേറ്റു.
ജയ്പൂരിലാണ് വന്‍ ദുരന്തമുണ്ടായത്. പ്രദേശത്തെ അംബർ കോട്ടയ്ക്കടുത്തുള്ള കുന്നിൻ മുകളിൽ 11 പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്. കാഴ്ചകള്‍ കാണാന്‍ ഒരുക്കിയ ടവറിൽ കയറി സെൽഫി എടുക്കുമ്പോഴാണ് ഇവര്‍ മരിച്ചതെന്നും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ജയ്പൂർ പൊലീസ് കമ്മീഷണർ ആനന്ദ് ശ്രീവാസ്തവ പറഞ്ഞു.