ഗാന്ധിനഗർ: അഹമ്മദാബാദിൽ മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 18.41 കോടി രൂപ പിഴ ഈടാക്കിയതായി അഹമ്മദാബാദ് പൊലീസ്. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിന് 3.13 ലക്ഷത്തിലധികം പേരിൽ നിന്നാണ് ഇതുവരെ പിഴ ഈടാക്കിയത്. 1,400ത്തോളം പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതായും 13 പേരുടെ മരണം സ്ഥിരീകരിച്ചതായും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഹർഷദ് പട്ടേൽ അറിയിച്ചു. ഗുജറാത്തിൽ 13,298 സജീവ കേസുകളുണ്ട്. 2.10 ലക്ഷത്തിലധികം പേർ രോഗമുക്തി നേടിയപ്പോൾ 4,171 മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അഹമ്മദാബാദിൽ മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് ഈടാക്കിയത് 18.41 കോടി രൂപ
പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിന് 3.13 ലക്ഷത്തിലധികം പേരിൽ നിന്നാണ് ഇതുവരെ പിഴ ഈടാക്കിയത്