ETV Bharat / bharat

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം; രാജ്യത്ത് ഇതുവരെ എച്ച്‌ഐവി ബാധിച്ചത് 17 ലക്ഷം പേർക്ക് - എയ്‌ഡ്‌സ് ലക്ഷണങ്ങൾ

2011-2021 കാലയളവിൽ ഇന്ത്യയിൽ 17,08,777 പേർക്ക് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ എച്ച്ഐവി ബാധിച്ചെന്നാണ് റിപ്പോർട്ട്.

RTI on HIV data  how many contracted HIV in India  cases of unprotected sex in India  HIV AIDS data latest  RTI reply on unprotected sex  17 lakh people contracted HIV in the country last 10 years  സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം  രാജ്യത്ത് ഇതുവരെ എച്ച്‌ഐവി ബാധിച്ചത് 17 ലക്ഷം പേർക്ക്  എച്ച്ഐവി  എയ്‌ഡ്‌സ് ലക്ഷണങ്ങൾ  എച്ച്ഐവി വൈറസ് പകർച്ച
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം; രാജ്യത്ത് ഇതുവരെ എച്ച്‌ഐവി ബാധിച്ചത് 17 ലക്ഷം പേർക്ക്
author img

By

Published : Apr 24, 2022, 8:06 PM IST

ന്യൂഡൽഹി: സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്ത് 17 ലക്ഷം പേർക്ക് എച്ച്‌ഐവി ബാധിച്ചു. 2011-2012ൽ 2.4 ലക്ഷം ആളുകൾക്ക് എച്ച്ഐവി ബാധിച്ചു. എന്നാൽ, 2020-21ലെ കണക്കുകൾ പ്രകാരം അത് 85,268 ആയി കുറഞ്ഞു.

2011-2021 കാലയളവിൽ ഇന്ത്യയിൽ 17,08,777 പേർക്ക് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ എച്ച്ഐവി ബാധിച്ചതായി ദേശീയ എയ്‌ഡ്‌സ് നിയന്ത്രണ സംഘടന (NACO) പറഞ്ഞു. മധ്യപ്രദേശ് ആസ്ഥാനമായുള്ള ആക്‌ടിവിസ്റ്റ് ചന്ദ്ര ശേഖർ ഗൗർ നൽകിയ വിവരാവകാശ ചോദ്യത്തിന് മറുപടിയായാണ് കണക്കുകൾ രേഖപ്പെടുത്തിയത്.

സംസ്ഥാനങ്ങളിൽ; ആന്ധ്രാപ്രദേശിൽ 3,18,814, മഹാരാഷ്‌ട്ര 2,84,577, കർണാടക 2,12,982, തമിഴ്നാട് 1,16,536, ഉത്തർപ്രദേശ് 1,10,911, ഗുജറാത്ത് 87,440 കേസുകൾ. കൂടാതെ, 2011-12 മുതൽ 2020-21 വരെ 15,782 പേർക്ക് രക്തത്തിലൂടെ എച്ച്ഐവി ബാധിച്ചു.

18 മാസത്തെ ആന്‍റിബോഡി ടെസ്റ്റിംഗ് ഡാറ്റ പ്രകാരം 4,423 പേർക്ക് അമ്മയിൽ നിന്ന് കുട്ടിയിലേക്ക് രോഗം ബാധിച്ചു. രോഗം ബാധിച്ച രക്തം, ശുക്ലം അല്ലെങ്കിൽ യോനി സ്രവങ്ങൾ എന്നിവയുമായി സമ്പർക്കം പുലർത്തുന്നതിലൂടെ വൈറസ് പകരാം. എച്ച്ഐവി ബാധിച്ച് ഏതാനും ആഴ്‌ചകൾക്കുള്ളിൽ, പനി, തൊണ്ടവേദന, ക്ഷീണം തുടങ്ങി ഫ്ലൂ പോലുള്ള ലക്ഷണങ്ങൾ ഉണ്ടാകാം. എയ്‌ഡ്‌സിലേക്ക് മാറുന്നതുവരെ രോഗം സാധാരണയായി ലക്ഷണമില്ലാത്തതാണ്.

ശരീരഭാരം കുറയൽ, പനി അല്ലെങ്കിൽ രാത്രിയിൽ വിയർക്കുന്നത്, ക്ഷീണം, ആവർത്തിച്ചുള്ള അണുബാധകൾ എന്നിവ എയ്‌ഡ്‌സിന്‍റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. എച്ച്ഐവിക്ക് ഫലപ്രദമായ ചികിത്സയില്ല. എന്നിരുന്നാലും, ശരിയായ വൈദ്യ പരിചരണത്തിലൂടെ ഇത് കൈകാര്യം ചെയ്യാൻ കഴിയും.

കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിലെ എച്ച്‌ഐവി സാഹചര്യം സ്ഥിരത കൈവരിക്കുകയാണെന്ന് ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്‍റേണൽ മെഡിസിൻ ഡയറക്‌ടർ സതീഷ് കൗൾ പറഞ്ഞു. എച്ച്‌ഐവി രോഗികളെ രോഗനിർണയം മുതൽ തന്നെ കൈകാര്യം ചെയ്യുന്നതിനുള്ള ഇന്ത്യ ഗവൺമെന്‍റ് ഓർഗനൈസേഷനായ NACO യുടെ മികച്ച ശൃംഖല ഇന്ത്യയിലുണ്ട്. ഹൈലി ആക്റ്റീവ് ആന്‍റീ റിട്രോവൈറൽ ട്രീറ്റ്‌മെന്‍റിലൂടെ (HAART) കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി എച്ച്ഐവി രോഗികളുടെ രോഗനിർണയം മെച്ചപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈലി ആക്റ്റീവ് ആന്‍റി റിട്രോവൈറൽ ട്രീറ്റ്‌മെന്‍റ് ; വ്യത്യസ്‌ത വൈറൽ ടാർഗെറ്റുകളിൽ പ്രവർത്തിക്കുന്ന ഒന്നിലധികം മരുന്നുകളുടെ ഉപയോഗം വളരെ സജീവമായ ആന്‍റി റിട്രോവൈറൽ തെറാപ്പി (HAART) എന്നറിയപ്പെടുന്നു. എച്ച്ഐവി മൂലമുള്ള രോഗിയുടെ മുഴുവൻ ക്ലേശം HAART കുറയ്ക്കുന്നു. രോഗപ്രതിരോധവ്യവസ്ഥയുടെ പ്രവർത്തനം നിലനിർത്തുകയും പലപ്പോഴും മരണത്തിലേക്ക് നയിക്കുന്ന അണുബാധകളെ തടയുകയും ചെയ്യുന്നു. സെറോഡിസ്കോർഡന്‍റ് വിഭാഗക്കാരിൽ എച്ച്ഐവി പോസിറ്റീവ് പങ്കാളിയിൽ കണ്ടെത്താനാകാത്ത വൈറൽ ബാധ നിലനിൽക്കുമ്പോൾ എതിർലിംഗ പങ്കാളികൾക്കുമിടയിൽ എച്ച്ഐവി പകരുന്നത് HAART തടയുന്നു.

കൊവിഡ്-19 പകർച്ചവ്യാധിയും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും കാരണം കഴിഞ്ഞ രണ്ട് വർഷമായി രാജ്യത്ത് എച്ച്‌ഐവി കണ്ടെത്തൽ കുറവായിരുന്നു. ഇപ്പോൾ കൊവിഡ് നമ്മെ കടന്നുപോയതിനാൽ, എച്ച്ഐവി രോഗികളുടെ എണ്ണം ഉയരാൻ സാധ്യതയുണ്ട്. ഒരു വ്യക്തിക്ക് എച്ച്ഐവി പോസിറ്റീവ് ആണെന്ന് പരിശോധിക്കുകയാണെങ്കിൽ, അയാൾ എത്രയും വേഗം ആന്‍റി റിട്രോവൈറൽ തെറാപ്പി (എആർടി) ആരംഭിക്കണമെന്ന് ദ്വാരകയിലെ ആകാശ് ഹെൽത്ത്‌കെയറിലെ ഇന്‍റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്‍റ് പ്രഭാത് രഞ്ജൻ സിൻഹ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.