ലഖ്‌നൗ: പ്രധാനമന്ത്രി ആവാസ് യോജന (അർബൻ) പ്രകാരം 17,58,000 കുടുംബങ്ങൾക്ക് സർക്കാർ ഇതുവരെ വീട് അനുവദിച്ചിട്ടുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിൽ 10.58 ലക്ഷം വീടുകൾ നിർമാണത്തിലാണ്. ബാക്കിയുള്ളവ പൂർത്തിയായി. ഭാവിയെ മനസിൽ കണ്ടുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ് സംസ്ഥാനങ്ങളിൽ പുതിയ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ലൈറ്റ് ഹൗസ് പദ്ധതിക്ക് തറക്കല്ലിട്ടത്.
ഉത്തർപ്രദേശും ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്നത് അഭിമാനകരമാണ്. മോദിയിലൂടെ എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യം നേടാൻ കഴിയുമെന്നും യോഗി പറഞ്ഞു. ഇന്ന് രാവിലെയാണ് ഗ്ലോബൽ ഹൗസിങ്ങ് ടെക്‌നോളജി ചലഞ്ച്- ഇന്ത്യയുടെ കീഴിൽ പ്രധാനമന്ത്രി ലൈറ്റ് ഹൗസ് പ്രോജക്‌ടിന് തുടക്കം കുറിച്ചത്.