അമരാവതി: ആന്ധ്രാപ്രദേശിൽ 1,657 പേർക്ക് കൂടി കൊവിഡ് സ്ഥീരീകരിച്ചു. ഇതോടെ ആകെ റിപ്പോർട്ട് ചെയ്‌ത കേസുകളുടെ എണ്ണം 8,52,955 ആയി. നിലവിൽ 19,757 പേർ ചികിത്സയിലാണ്. 8,26,344 പേർ രോഗമുക്തി നേടി. സംസ്ഥാനത്തെ ആകെ കൊവിഡ് മരണസംഖ്യ 6,854 ആയി.
അതേസമയം ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം 87,73,479 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 520 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ കൊവിഡ് മരണം 1,29,188 ആയി. ഇന്ത്യയിൽ നിലവിൽ 4,80,719 പേർ ചികിത്സയിലാണ്.