ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ വിതരണത്തിന്‍റെ ഭാഗമായി രാജ്യത്ത് 1,65,714 ആരോഗ്യപ്രവർത്തകർക്ക് ആദ്യ ദിനം വാക്‌സിൻ ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി മനോഹർ അഗ്നാനിക്ക്. വാക്‌സിനേഷന്‍റെ ഭാഗമായി ഇന്ത്യയിലുടനീളം ആകെ 16,755 വാക്‌സിനേറ്റർമാർ പങ്കെടുത്തു. വാക്‌സിനേഷൻ നൽകിയ ശേഷം പ്രതികൂല സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച കൊവിഷീൽഡ് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിതരണം ചെയ്തിരുന്നു. അതേസമയം ഭാരത് ബയോടെക്കിന്‍റെ കൊവാക്‌സിൻ 12 സംസ്ഥാനങ്ങളിലേക്കും വിതരണം ചെയ്തു. 3,351 സെഷനുകളിലായി രാജ്യത്തുടനീളം രണ്ട് വാക്‌സിനുകളുടേയും വിതരണം നടന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.