ജയ്‌പൂര്‍ : രാജസ്ഥാനിലെ നഗാവൂരില്‍ പതിനാറുകാരിയെ ബലാത്സംഗം ചെയ്‌ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ജഹാംഗീര്‍ എന്നയാളാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.
കഴിഞ്ഞ വ്യാഴാഴ്‌ചയാണ് സംഭവം. വീട്ടുജോലിക്കെന്ന പേരില്‍ അയല്‍വാസിയായ ഹരിപ്രസാദ് എന്നയാള്‍ പെണ്‍കുട്ടിയെ വിളിച്ചു വരുത്തി.
Read more: രണ്ട് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവം ; യുവതി റിമാന്‍ഡില്‍
തുടര്‍ന്ന് പെണ്‍കുട്ടിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. വിവരം പുറത്ത് പറയരുതെന്ന് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം മാനസികമായി തകര്‍ന്ന പെണ്‍കുട്ടി പിന്നീട് വീട്ടുകാരോട് വിവരം പറയുകയായിരുന്നു. ഹരിപ്രസാദ്, സൗരഭ് എന്നിവരും തിരിച്ചറിയാത്ത മറ്റൊരു പ്രതിയും ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി.