ETV Bharat / bharat

യുപിയില്‍ വീടുകള്‍ കേന്ദ്രീകരിച്ച് അവിഹിതം; 28 പേര്‍ അറസ്റ്റില്‍

സെക്‌ടർ 49 പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പരിശോധന നടന്നത്. 12 സ്‌ത്രീകളും 16 പുരുഷന്മാരും അറസ്റ്റിലായി

Noida police  prostitution  raid  crime news  ഉത്തർപ്രദേശിൽ വേശ്യാവൃത്തി  ഉത്തർപ്രദേശ്  നോയിഡ  മാംസക്കച്ചവടം  നോയിഡ പൊലീസ്  flesh trade up
ഉത്തർപ്രദേശിൽ വേശ്യാവൃത്തി നടത്തിയെന്നാരോപണം; 28 പേർ അറസ്റ്റിൽ
author img

By

Published : Jun 29, 2021, 1:50 PM IST

ലക്‌നൗ: ഉത്തർപ്രദേശിലെ നോയിഡയിൽ വീടുകള്‍ കേന്ദ്രീകരിച്ച് അവിഹിതത്തില്‍ ഏര്‍പ്പെട്ടിരുന്ന 28 പേര്‍ പിടിയില്‍. 12 സ്‌ത്രീകളും 16 പുരുഷന്മാരുമാണ് അറസ്റ്റിലായത്. നഗരത്തിൽ അവിഹിത കേന്ദ്രങ്ങള്‍ വര്‍ധിച്ചുവരുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നിരീക്ഷണം ശക്തമാക്കിയതോടെയാണ് സംഘം വലയിലാവുന്നതെന്ന് അഡിഷണൽ ഡെപ്യൂട്ടി കമ്മിഷണർ രൺവിജയ് സിംഗ് പറഞ്ഞു.

READ ALSO: ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി ജൂലൈ 31നകം നടപ്പാക്കണമെന്ന് സുപ്രീം കോടതി

സെക്‌ടർ 49 പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിലാണ് പരിശോധന നടന്നത്. കേസിൽ എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്‌ത് തുടർനടപടികൾ ഉടൻ ആരംഭിക്കുമെന്ന് രൺവിജയ് സിങ് കൂട്ടിച്ചേർത്തു. അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണർ, ലോക്കൽ പൊലീസ് സ്റ്റേഷൻ ഇൻചാർജ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.