മുംബൈ : അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ 8.40 കോടി മൂല്യമുള്ള 16 കിലോ സ്വർണം പിടികൂടി. എത്യോപ്യയിലെ അഡിസ് അബാബയില്‍ നിന്ന് മുംബൈയിലെത്തിയ ഇന്ത്യന്‍ പൗരനില്‍ നിന്നാണ് സ്വർണം കണ്ടെടുത്തത്. ഇയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്‌തു.
12 സ്വര്‍ണക്കട്ടികളാണ് യാത്രികന്‍റെ പക്കല്‍ നിന്ന് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. പ്രത്യേകമായി ഡിസൈന്‍ ചെയ്‌ത വെയ്‌സ്റ്റ് ബെല്‍റ്റില്‍ ഒളിപ്പിച്ചാണ് സ്വർണം കടത്താന്‍ ശ്രമിച്ചത്. സ്വർണ കടത്ത് സംബന്ധിച്ച് കസ്റ്റംസ് വിഭാഗത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ എത്യോപ്യന്‍ എയര്‍ലൈന്‍സ് ഫ്ലൈറ്റില്‍ മുംബൈയിലെത്തിയ യാത്രികനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരിശോധനയില്‍ ഇയാള്‍ ധരിച്ചിരുന്ന വെയ്‌സ്റ്റ് ബെല്‍റ്റില്‍ സ്വര്‍ണം ഒളിപ്പിച്ചതായി കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.