ETV Bharat / bharat

പേപ്പര്‍ ബോള്‍ എറിഞ്ഞതില്‍ വഴക്ക് ; സഹപാഠികളുടെ മര്‍ദനമേറ്റ് വിദ്യാര്‍ഥി മരിച്ചു

author img

By

Published : Mar 3, 2022, 1:41 PM IST

മരിച്ച വിദ്യാര്‍ഥിയുടെ രണ്ട് സഹപാഠികൾ ഒളിവിലെന്ന് പൊലീസ്

ഹൈദരാബാദ് വിദ്യാര്‍ഥി മരണം  തെലങ്കാന പതിനഞ്ചുകാരന്‍ മരണം  മര്‍ദനമേറ്റ് വിദ്യാര്‍ഥി മരിച്ചു  hyderabad student death  15 year old student dies in hyderabad  telangana student hit by classmates
പേപ്പര്‍ ബോള്‍ എറിഞ്ഞതിനെ തുടര്‍ന്നുണ്ടായ വഴക്ക്; സഹപാഠികളുടെ മര്‍ദനമേറ്റ് വിദ്യാര്‍ഥി മരിച്ചു

ഹൈദരാബാദ് : തെലങ്കാനയില്‍ സഹപാഠികളുടെ മര്‍ദനമേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പതിനഞ്ചുകാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൈദരാബാദിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം.

ബുധനാഴ്‌ച ഉച്ചഭക്ഷണ സമയത്ത് സഹപാഠികളിലൊരാളുടെ നേരെ വിദ്യാര്‍ഥി പേപ്പർ ബോൾ എറിയുകയും ഇതിനെ ചൊല്ലി വിദ്യാര്‍ഥികള്‍ക്കിടയില്‍ വാക്കേറ്റമുണ്ടാവുകയുമായിരുന്നു. ഇതിനിടെ, മറ്റൊരു വിദ്യാർഥിയുടെ അടിയേറ്റ പതിനഞ്ചുകാരന്‍ ബഞ്ചിൽ അടിച്ചുവീണു. മര്‍ദനത്തെ തുടര്‍ന്നാണോ ബഞ്ചിൽ ഇടിച്ചാണോ മരണം സംഭവിച്ചതെന്ന കാര്യം പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് ജൂബിലി ഹിൽസ് പൊലീസ് പറഞ്ഞു.

Also read: ചൈനീസ് ലോണ്‍ ആപ്പ് ഇന്ത്യയിൽ വെളുപ്പിച്ചത് 11,717 കോടി രൂപ

മരിച്ച വിദ്യാര്‍ഥിയുടെ രണ്ട് സഹപാഠികൾ ഒളിവിലാണ്. ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.