ചണ്ഡിഗഡ്: രാജ് ഭവനിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരം ഏറ്റെടുത്ത് പുതിയ പഞ്ചാബ് മന്ത്രിസഭ. 15 പുതിയ മന്ത്രിമാർക്ക് ഗവർണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയുടെ നേതൃത്വത്തിലാണ് പുതിയ മന്ത്രിസഭ.
ബ്രഹ്ം മൊഹീന്ദ്ര, മൻപ്രീത് സിങ് ബാദൽ, ത്രിപ്ത് രജീന്ദർ സിങ് ബജ്‌വ, സുഖ്ബീന്ദർ സിങ് സർക്കാരിയ, റാണ ഗുർജീത് സിങ്, അരുണ ചൗദരി, റസിയ സുൽത്താന, ഭരത് ഭൂഷൺ ആശു, വിജയ് ഇന്ദർ സിംഗ്ല, രൺദീപ് സിങ് നഭ, രാജ് കുമാർ വെർക, സംഗത് സിങ് ഗിൽസിയാൻ, പർഗത് സിങ്, അമരീന്ദർ സിങ് രാജാ വാരിഹ്, ഗുക്രിരത് സിങ് കോട്‌ലി എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തത്.
Also Read: സംസ്ഥാനത്ത് 15,951 പേര്‍ക്ക് കൂടി COVID; 165 മരണം
ഖനന അഴിമതിയിൽ ഉൾപ്പെട്ടതിനാൽ മന്ത്രിസഭ പട്ടികയിൽ നിന്ന് റാണ ഗുർജീത് സിങ്ങിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ആറ് കോൺഗ്രസ് എംഎൽഎമാരും പഞ്ചാബ് മുന്‍ കോൺഗ്രസ് പ്രസിഡന്‍റും സത്യപ്രതിജ്ഞ ചടങ്ങിന് മണിക്കൂറുകൾക്ക് മുമ്പ്, നിലവിലെ പാര്‍ട്ടി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവിന് കത്തയച്ചിരുന്നു.
പാർട്ടിയിൽ നിന്നുള്ള എതിർപ്പുകൾ നിലനിൽക്കുമ്പോഴും ഗുർജീത് സിങ് സത്യപ്രതിജ്ഞ ചെയ്‌തു.