ETV Bharat / bharat

യുപിയില്‍ രണ്ട് വയസുകാരിയെ പതിനാലുകാരന്‍ പീഡിപ്പിച്ചു - up crime news

ഗാസിയാബാദിലാണ് വീട്ടിന്‍റെ ടെറസില്‍ കളിക്കുന്നതിനിടെ രണ്ട് വയസുകാരിയെ കൗമാരക്കാരന്‍ പീഡനത്തിനിരയാക്കിയത്.

14-year-old boy arrested for rape  Two-year-old toddler raped in Ghaziabad  യുപിയില്‍ രണ്ട് വയസുകാരിക്ക് പീഡനം  ഗാസിയാബാദ്  ക്രൈം ന്യൂസ്  യുപി ക്രൈം ന്യൂസ്  crime news  up crime news  Ghaziabad local news
യുപിയില്‍ രണ്ട് വയസുകാരിയെ പതിനാലുകാരന്‍ പീഡിപ്പിച്ചു
author img

By

Published : Apr 8, 2021, 10:39 AM IST

ലക്‌നൗ: യുപിയില്‍ രണ്ട് വയസുകാരിയെ പതിനാലുകാരന്‍ പീഡിപ്പിച്ചു. ഗാസിയാബാദിലാണ് സംഭവം. സംസാര വൈകല്യമുള്ള കൗമാരക്കാരനെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഡല്‍ഹി ജിടിബി ആശുപത്രിയില്‍ ചികിത്സയിലാണ് പീഡനത്തിനിരയായ കുട്ടി.

ടെറസില്‍ കളിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ കരച്ചില്‍ കേട്ട് മാതാവും മുത്തശ്ശനും ടെറസില്‍ ഓടിയെത്തുകയായിരുന്നു. കുട്ടിയെ ഇവരെ ഏല്‍പ്പിച്ച ശേഷം കൗമാരക്കാരന്‍ രക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലീസ് പിടികൂടി.

അതേ സമയം നന്ദ്‌ഗ്രാം മേഖലയില്‍ യുവതിയെ ബലാത്സംഗം ചെയ്‌ത കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഞായറാഴ്‌ച വൈകുന്നേരം ഹിന്ദോന്‍ മെട്രൊ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. പതിമൂന്നുകാരനായ മകനോടൊപ്പം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു യുവതി. ഇതിനിടെ നാലു പേര്‍ ഇവരെ കാറിലേക്ക് വലിച്ചിടുകയും വാഹനത്തില്‍ വെച്ച് ഒരാള്‍ പീഡിപ്പിക്കുകയുമായിരുന്നു.

കേസില്‍ ആസിഫ്, ഷദാബ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. പ്രതികളില്‍ നിന്ന് കാറും, പിസ്റ്റളും, വെടിയുണ്ടയും കണ്ടെടുത്തിട്ടുണ്ട്. കേസില്‍ ശേഷിക്കുന്ന പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഡിഐജി അമിത് പഥക് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.