ന്യൂഡൽഹി: കൊവിഡ് മഹാമാരിക്കിടെ ഗുവാഹത്തിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും 1,338 വിദ്യാര്‍ഥികള്‍ വിവിധ വിഷയങ്ങളില്‍ ബിരുദം നേടി. വെര്‍ച്വലായാണ് 23-ാമത് ബിരുദദാന ചടങ്ങ് നടന്നത്. ഇതില്‍ നാലുപേർ ജപ്പാനിലെ ഗിഫു സർവകലാശാലയിൽ നിന്നും മറ്റൊരുബിരുദം കൂടെ നേടി. 649 പേര്‍ ബി.ടെക് വിദ്യാര്‍ഥികളാണ്.
175 പേര്‍ പി.എച്ച്.ഡി, 518 പേര്‍ പി.ജി എന്നിങ്ങനെയുള്ള ബിരുദങ്ങളാണ് നേടിയത്. അതേസമയം, പി.എച്ച്.ഡി പഠനം തുടരാനായി സമരങ്ങളില്‍ പങ്കെടുക്കില്ലെന്ന് ഗവേഷക വിദ്യാര്‍ഥിയോട് അധികൃതര്‍ അടുത്തിടെ കുറിപ്പെഴുതി വാങ്ങിച്ചത് വിവാദമായിരുന്നു. നാലാം വാര്‍ഷ ഗവേഷക വിദ്യാര്‍ഥിയോടാണ് വിചിത്രമായ ഉപാധിയില്‍ അധികൃതര്‍ ഒപ്പുവെപ്പിച്ചത്. മുപ്പതുകാരനായ ഹിമാന്‍ചല്‍ സിങിനെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.