ജൽപായ്‌ഗുരി : പശ്ചിമ ബംഗാളിൽ കടുത്ത പനിയും വയറിളക്കവും മൂലം 130 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൽപായ്‌ഗുരി സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റി.
കുട്ടികളിൽ ഭൂരിഭാഗവും കൂച്ച്ബെഹാർ ജില്ലയിൽ നിന്നുള്ളവരാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവിൽ ഡെങ്കു, ചിക്കുൻഗുനിയ, ജാപ്പനീസ് എൻസഫലൈറ്റിസ് എന്നിവയിലേതെങ്കിലും ആകാമെന്നാണ് സംശയിക്കുന്നത്.
ALSO READ: ബിഹാറിൽ 3 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു; മൂന്ന് പേർ അറസ്റ്റിൽ
സ്ഥിരീകരണത്തിനായി കുട്ടികളുടെ രക്ത സാമ്പിളുകൾ കൊൽക്കത്തയിലേക്ക് അയച്ചതായും അധികൃതർ അറിയിച്ചു. കൊവിഡ് പരിശോധനയിൽ ഫലം നെഗറ്റീവാണ്.
നിലവിലെ സാഹചര്യം നിരീക്ഷിക്കുന്നതിനായി ബംഗാൾ മെഡിക്കൽ കോളജിൽ നിന്നും ആശുപത്രികളിൽ നിന്നും അഞ്ചംഗ വിദഗ്‌ധ സംഘം ജൽപായ്‌ഗുരിയിലേക്കെത്തി. ജില്ല ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തി.