ETV Bharat / bharat

12 New Covid Cases In India: രാജ്യത്ത് 12 പുതിയ കൊവിഡ് കേസുകൾ; ഇതുവരെ രോഗം ബാധിച്ചത് 4.50 കോടി പേർക്ക് - Covid update

India records 12 new Covid cases: നിലവിൽ 265 സജീവ കേസുകളാണ് രാജ്യത്തുള്ളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം.

India records 12 new Covid cases  12 more Covid cases reported in India  12 new Covid cases in India  രാജ്യത്ത് 12 പുതിയ കോവിഡ് കേസുകൾ കൂടി  കൊറോണ വൈറസ് കേസുകൾ  കൊറോണ വൈറസ്  കൊറോണ  Covid cases in India  Covid cases  Covid  Covid update  Covid report
12 new Covid cases in India
author img

By ETV Bharat Kerala Team

Published : Oct 22, 2023, 11:39 AM IST

Updated : Oct 22, 2023, 1:36 PM IST

ന്യൂഡൽഹി : രാജ്യത്ത് പുതുതായി 12 കൊറോണ വൈറസ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം (12 new Covid cases in India). നിലവിൽ 265 സജീവ കേസുകളാണ് രാജ്യത്തുള്ളതെന്നും ഞായറാഴ്‌ച (ഒക്‌ടോബർ 22) അപ്‌ഡേറ്റ് ചെയ്‌ത കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.

ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് അനുസരിച്ച് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 4.50 കോടിയാണ് (4,50,01,052). ഇതുവരെ 5,33,291 പേർക്കാണ് കൊവിഡ് മൂലം ജീവൻ നഷ്‌ടമായത്. 4,44,67,496 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുമുണ്ട്.

ദേശീയ രോഗമുക്തി നിരക്ക് 98.81 ശതമാനമാണ്. മരണനിരക്ക് 1.19 ശതമാനവുമാണ്. രാജ്യത്ത് ഇതുവരെ 220.67 കോടി ഡോസ് കൊവിഡ് വാക്‌സിൻ വിതരണം ചെയ്‌തതായും ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

കൊവിഡിനേക്കാൾ 20 മടങ്ങ് പ്രഹരശേഷിയുള്ള ഡിസീസ് എക്‌സ്: ലോകത്തെയാകെ പിടിച്ചു കുലുക്കിയ കൊവിഡ് മഹാമാരിക്ക് പിന്നാലെ ലോകം അടുത്ത് അഭിമുഖീകരിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്‌ധർ പ്രവചിച്ചിരിക്കുന്ന ഒന്നാണ് ഡിസീസ് എക്‌സ് (Disease X). ലോകാരോഗ്യ സംഘടന (World Health Organization) ഡിസീസ് എക്‌സ് കൊവിഡിനേക്കാൾ അപകടകാരിയാണ് എന്നാണ് പറയുന്നത്.

ഡിസീസ് എക്‌സ് എന്നത് ലോകത്ത് റിപ്പോർട്ട് ചെയ്യാറുള്ള പുതിയ രോഗത്തിന് നൽകുന്ന പേരാണ്. ലോകാരോഗ്യസംഘടന അംഗീകരിക്കുന്നത് വരെ റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗം ഡിസീസ് എക്‌സ് എന്നാകും അറിയപ്പെടുക. പുതിയ രോഗം വൈറസ് മുഖേനയോ ഫംഗസ് മുഖേനയോ ബാക്‌ടീരിയ മുഖേനയോ പകരാം. ഇത് സംബന്ധിച്ചുള്ള ആധികാരിക പഠനം നടന്നിട്ടില്ല.

കൊവിഡിന് പിന്നാലെ തന്നെ ഒരു മഹാമാരി എത്താം എന്നാണ് ആരോഗ്യ വിദഗ്‌ധരുടെ വിലയിരുത്തൽ. രോഗ തീവ്രതയെ കുറിച്ച് പറയുമ്പോഴും എപ്പോൾ എവിടെ എന്നതിൽ വ്യക്തതയില്ല. പക്ഷേ അത് വലിയ രീതിയിൽ ഗുരുതരമാകുമെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു. ലോകത്തിന്‍റെ ഏത് ഭാഗത്ത് വേണമെങ്കിലും ഡിസീസ് എക്‌സ് റിപ്പോർട്ട് ചെയ്യാം എന്നതിനാൽ മാസ് വാക്‌സിനേഷൻ അടക്കം ഒരുക്കാനാണ് മുന്നറിയിപ്പുകൾ.

READ MORE: What Is Disease X Pandemic കൊവിഡിനേക്കാൾ 20 മടങ്ങ് പ്രഹരശേഷി, എന്താണ് ഡിസീസ് എക്‌സ്?, എങ്ങനെ പടരാം?

അതേസമയം ലോകമെമ്പാടുമുള്ള ജനങ്ങളെ ഒന്നാകെ ആശങ്കയിലാഴ്‌ത്തിയ കൊവിഡ്-19 ന് ശേഷം അടുത്ത പകര്‍ച്ചവ്യാധിയായ ഡിസീസ് എക്‌സിനും വ്യാപന സാധ്യതയുണ്ടെന്ന് യുകെയിലെ ഹെൽത്ത് കെയർ ഉദ്യോഗസ്ഥരും വിദഗ്‌ധരും മുന്നറിയിപ്പ് നൽകുന്നുണ്ട് (Disease X deadlier than Covid). 2018 ൽ ലോകാരോഗ്യ സംഘടന (World Health Organization-WHO) തയാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് ഡിസീസ് എക്‌സ് കൊവിഡിനെ അപേക്ഷിച്ച് മരണനിരക്ക് വളരെ കൂടുതലായിരിക്കുമെന്നും പ്രവചിക്കപ്പെടുന്നു.

READ MORE: Disease X Pandemic After Covid: 'ഡിസീസ് എക്‌സ്'; കൊവിഡിനെക്കാൾ 20 മടങ്ങ് മാരകമായ മഹാമാരി, കരുതിയിരിക്കണമെന്ന് വിദഗ്‌ധര്‍

Last Updated : Oct 22, 2023, 1:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.