ETV Bharat / bharat

രാജ്യത്തെ 100 ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ലാന്‍റ് സ്ഥാപിക്കും

author img

By

Published : Apr 16, 2021, 6:58 AM IST

Updated : Apr 16, 2021, 7:38 AM IST

പിഎം കെയര്‍ ഫണ്ടില്‍ നിന്നാണ് ഈ ആശുപത്രികളില്‍ സ്വന്തമായി ഓക്‌സിജന്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കാനുള്ള സഹായം നല്‍കുക. കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് നടപടി.

100 new hospitals to have own oxygen plants  PM-CARES Fund  MoHFW  Empowered Group 2  100 ആശുപത്രികളില്‍ സ്വന്തമായി ഓക്‌സിജന്‍ പ്ലാന്‍റുകള്‍  ആരോഗ്യ മന്ത്രാലയം  ന്യൂഡല്‍ഹി  കൊവിഡ് വ്യാപനം  കൊവിഡ് 19
രാജ്യത്തെ 100 ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ലാന്‍റ് സ്ഥാപിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ നൂറ് പുതിയ ആശുപത്രികളില്‍ സ്വന്തമായി ഓക്‌സിജന്‍ പ്ലാന്‍റ് സ്ഥാപിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പിഎം കെയര്‍ ഫണ്ടില്‍ നിന്നാണ് ഇതിനുള്ള സഹായം നല്‍കുന്നത്. രാജ്യത്തെ അവശ്യ മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യത സംബന്ധിച്ച് വിദഗ്‌ധരടങ്ങുന്ന എംപവേര്‍ഡ് ഗ്രൂപ്പ് 2 സംഘവുമായി നടത്തിയ ചര്‍ച്ചയിലാണ് ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയത്.

പിഎം കെയര്‍ ഫണ്ടിന്‍റെ കീഴില്‍ 162 പ്രഷര്‍ സിങ് അഡ്‌സോപ്ക്ഷന്‍ പ്ലാന്‍റുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഓക്‌സിജന്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കാനുള്ള തീരുമാനത്തില്‍ വിദൂര സ്ഥലങ്ങളിലുള്ള 100 ആശുപത്രികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് വിദഗ്‌ധ സംഘം ആരോഗ്യ വകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, യുപി, ഡല്‍ഹി, ചത്തീസ്ഗഡ്, കര്‍ണാടക, കേരളം, തമിഴ്‌നാട്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നീ 12 സംസ്ഥാനങ്ങളില്‍ കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതില്‍ മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മഹാരാഷ്‌ട്രയില്‍ കൂടുതല്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പു വരുത്തണം. മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താനുള്ള ഉല്‍പാദന ശേഷി ഇല്ലെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. മെഡിക്കല്‍ ഓക്‌സിജന്‍റെ ഉയര്‍ന്നുവരുന്ന ആവശ്യകതയനുസരിച്ച് 50,000 മെട്രിക് ടണ്‍ ഇറക്കുമതി ചെയ്യാനുള്ള ടെന്‍ഡര്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Last Updated : Apr 16, 2021, 7:38 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.