ETV Bharat / bharat

കളിക്കുന്നതിനിടെ നീന്തല്‍ക്കുളത്തില്‍ വീണു; 10 വയസുകാരിക്ക് ദാരുണാന്ത്യം - മുങ്ങി മരണം

10 year old girl dies after falling in swimming pool: സംഭവം കര്‍ണാടകയില്‍. നീന്തല്‍ കുളത്തിന് സമീപം കളിക്കുകയായിരുന്ന കുട്ടി കുളത്തില്‍ വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Girl death swimming pool  swimming pool death  മുങ്ങി മരണം  നീന്തല്‍കുളം
10-year-old-girl-dies-after-falling-in-swimming-pool
author img

By ETV Bharat Kerala Team

Published : Dec 29, 2023, 10:32 PM IST

ബെംഗളൂരു : അപ്പാര്‍ട്ട്‌മെന്‍റിലെ നീന്തല്‍ കുളത്തില്‍ വീണ് 10 വയസുകാരിക്ക് ദാരുണാന്ത്യം (10 year old girl dies after falling in swimming pool). കര്‍ണാടക വര്‍ത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്‌ച (ഡിസംബര്‍ 28) രാത്രി 7.30നാണ് ദാരുണ സംഭവം. വര്‍ത്തൂര്‍ സ്വദേശി രാജേഷിന്‍റെ മകളാണ് അപകടത്തില്‍ പെട്ടത്.

നീന്തല്‍ കുളത്തിന് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടി കുളത്തില്‍ വീഴുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്‍റിലെ താമസക്കാരില്‍ ചിലര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടി നീന്തല്‍ കുളത്തിന് സമീപം കളിച്ചു കൊണ്ടിരിക്കുന്നത് സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

കുട്ടി കുളത്തില്‍ വീണ് 10 മിനിറ്റിന് ശേഷമാണ് അപ്പാര്‍ട്ട്‌മെന്‍റിലെ താമസക്കാര്‍ വിവരം അറിയുന്നത്. 7.50 ഓടെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങളും സിസിടിവി ക്യാമറയില്‍ ഉണ്ട്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് രാജേഷ് വര്‍ത്തൂര്‍ പൊലീസില്‍ പരാതി നല്‍കി.

നിലവില്‍ വര്‍ത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. മകളുടെ മരണത്തില്‍ മാതാപിതാക്കള്‍ സംശയം പ്രകടിപ്പിച്ചതായും അന്വേഷണം ആവശ്യപ്പെട്ടതായും ഡിസിപി ശിവകുമാര്‍ പറഞ്ഞു.

അടുത്തിടെയാണ് വിനോദയാത്രയ്‌ക്കിടെ കര്‍ണാടകയിലെ ഒരു കുടുംബത്തിലെ അഞ്ച് പേർ മുങ്ങിമരിച്ചത്. കർണാടക സിർസിയിലെ ശാൽമല നദിയിൽ ഡിസംബര്‍ 17നായിരുന്നു ദാരുണസംഭവം. സിര്‍സി സ്വദേശികളായ മൗലാന അഹമ്മദ് സലീം ഖലീൽ (44), നാദിയ നൂർ അഹമ്മദ് ഷെയ്ഖ് (20), മിസ്ബ തബാസും (21), നബീൽ നൂർ അഹമ്മദ് ഷെയ്ഖ് (22), ഉമർ സിദ്ദിഖ് (23) എന്നിവരാണ് മരിച്ചത്.

അപകട വിവരമറിഞ്ഞ് ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തെരച്ചിൽ നടത്തുകയായിരുന്നു. തുടര്‍ന്ന് അഞ്ചുപേരുടെയും മൃതദേഹങ്ങൾ രാത്രിയോടെ കണ്ടെത്തി. 25 പേരടങ്ങുന്ന സംഘം ഭൂതാനഗുണ്ടിയില്‍ വിനോദയാത്രയ്‌ക്ക് എത്തിയതായിരുന്നു.

ഇവർക്കൊപ്പമുള്ള കുട്ടി കളിക്കുന്നതിനിടെ പുഴയിൽ വീണു. ഇതേ തുടര്‍ന്ന്‌ മൗലാന അഹമ്മദ് ഉടൻ വെള്ളത്തിലേക്ക് ചാടി കുട്ടിയെ രക്ഷപ്പെടുത്തി. പക്ഷേ ഇദ്ദേഹം പൊടുന്നനെ മുങ്ങിപ്പോയി. ഇദ്ദേഹത്തെ രക്ഷിക്കാന്‍ നാദിയ അടക്കം മൂന്ന് പേർ കൂടി വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ഇതോടെ അഞ്ചുപേരും നിലകിട്ടാതെ മുങ്ങി മരിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

Also Read: വിനോദയാത്ര കലാശിച്ചത് വന്‍ ദുരന്തത്തില്‍ ; ഒരു കുടുംബത്തിലെ അഞ്ച് പേർ ശാൽമല നദിയിൽ മുങ്ങിമരിച്ചു

സംഭവത്തിൽ സിർസി റൂറൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. വിനോദസഞ്ചാര കേന്ദ്രമായ ശാൽമല നദീതീരം അപകട സാധ്യതയുള്ളതായതിനാല്‍ ആളുകൾ വെള്ളത്തിൽ ഇറങ്ങുന്നത് തടയാൻ മുന്നറിയിപ്പ് ബോര്‍ഡുകളടക്കം സ്ഥാപിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.