ETV Bharat / bharat

10 വയസുകാരനെ തട്ടിക്കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തി ; ബന്ധു ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ - 10 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ ബന്ധു അറസ്റ്റിൽ

അമ്മാവന്‍റെ മകനെ സുഹൃത്തുക്കളുമായി ചേർന്ന് കടത്തി; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

Ghaziabad 10 year old boy murder cousin among 3 arrested  cousin among 3 arrested for kidnapped and killed 10 year old boy  10 വയസുകാരനെ തട്ടിക്കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തി  ഗാസിയാബാദ് 10 വയസുകാരന്‍റെ കൊലപാതകം മൂന്ന് പേർ അറസ്റ്റിൽ  10 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ ബന്ധു അറസ്റ്റിൽ  പണം തട്ടിയെടുക്കാൻ അമ്മാവന്‍റെ മകനെ കടത്തി
10 വയസുകാരനെ തട്ടിക്കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തി; ബന്ധു ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
author img

By

Published : Apr 15, 2022, 6:11 PM IST

ഗാസിയാബാദ് : 10 വയസുകാരനെ തട്ടിക്കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തിയ കേസിൽ ബന്ധു ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ. കുട്ടിയുടെ ബന്ധുവായ പ്രിയാൻഷു, സുഹൃത്തുക്കളായ രാജ് കുമാർ, ആകാശ് എന്നിവരാണ് പിടിയിലായത്. തന്‍റെ അമ്മാവനിൽ നിന്ന് പണം തട്ടിയെടുക്കാനാണ് മകനെ സുഹൃത്തുക്കളുമായി ചേർന്ന് കടത്തിയതെന്ന് പ്രിയാൻഷു മൊഴി നൽകി.

വെള്ളിയാഴ്‌ചയാണ് (15.04.2022) കേസിനാസ്‌പദമായ സംഭവം. ഏപ്രിൽ 12ന് മകനെ കാണാനില്ലെന്ന് കുട്ടിയുടെ പിതാവ് ഖോഡ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി എസ്‌പി ദീക്ഷ ശർമ പറഞ്ഞു. അന്വേഷണത്തിൽ കുട്ടിയെ അവസാനമായി കണ്ടത് പ്രിയാൻഷുവിനോടൊപ്പമാണെന്ന് തെളിഞ്ഞു.

തുടർന്ന് പ്രിയാൻഷുവിനെയും സുഹൃത്തുക്കളെയും വ്യാഴാഴ്‌ച അറസ്റ്റ് ചെയ്യുകയായിരുന്നു. അതേദിവസം തന്നെ കുത്തേറ്റ പാടുകളോടെ കുട്ടിയുടെ മൃതദേഹം കുട്ടിയുടെ കണ്ടെടുത്തതായി എസ്‌പി പറഞ്ഞു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രിയാൻഷു, അമ്മാവനിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുക്കാൻ സുഹൃത്തുക്കളുമായി ചേർന്ന് കുട്ടിയെ കടത്താൻ പദ്ധതിയിട്ടതായി പൊലീസിനോട് വെളിപ്പെടുത്തി.

ALSO READ:ഐസ്ക്രീം വില്‍പ്പനക്കാരന്‍ കുത്തേറ്റുമരിച്ചു ; അന്വേഷണമാരംഭിച്ച് പൊലീസ്

കൂടെ കളിക്കാനെന്ന വ്യാജേനയാണ് പ്രിയാൻഷു കുട്ടിയെ നോയിഡ സെക്‌ടർ 54ലെ പാർക്കിലേക്ക് കൊണ്ടുപോയത്. വീട്ടിലേക്ക് പോകണമെന്ന് ശാഠ്യം പിടിച്ചപ്പോൾ പ്രതികൾ കുട്ടിയുടെ വായ തുണി കൊണ്ട് കെട്ടി. കുട്ടി ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ കുത്തിക്കൊലപ്പെടുത്തുകയും ശേഷം മൃതദേഹം ചാക്കിലാക്കി കുറ്റിക്കാട്ടിന് പിന്നിൽ ഒളിപ്പിക്കുകയുമായിരുന്നു.

തുടർന്ന് മോചനദ്രവ്യം ആവശ്യപ്പെട്ട് അജ്ഞാത നമ്പറിൽ നിന്ന് കുട്ടിയുടെ പിതാവിനെ വിളിക്കാനും ഇവർ പദ്ധതിയിട്ടിരുന്നതായി എസ്‌പി പറയുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തതായും കേസിൽ അന്വേഷണം പുരേഗമിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.