ബെംഗളൂരു: യുകെയിൽ നിന്ന് മടങ്ങിയെത്തിയ 10 പേർക്ക് കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ മന്ത്രി കെ. സുധാകർ. കൊറോണ വൈറസ് വൈറസ് വകഭേദമാണോ ഇവരെ ബാധിച്ചിരിക്കുന്നതെന്ന് മനസിലാക്കാൻ 10 പേരുടെയും സാമ്പിളുകൾ പ്രത്യേക പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
കൊറോണ വകഭേദത്തെ കുറിച്ച് ഇപ്പോഴും പഠനങ്ങൾ നടന്നു വരികയാണ്. യുകെയിൽ നിന്ന് കണ്ടെത്തിയ കൊറോണയെക്കാൾ അപകടകാരിയാണ് ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയതെന്നും റിപ്പോർട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവംബർ 25 മുതൽ ഡിസംബർ 22 വരെ ഏകദേശം 2500ത്തിലധികം പേർ യുകെയിൽ നിന്ന് സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇവരെ കണ്ടെത്താനും പരിശോധനയ്ക്ക് വിധേയമാക്കാനുമുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.