ETV Bharat / bharat

യുപിയില്‍ ട്രക്ക് മലയിടുക്കിലേക്ക് വീണ് 10 മരണം

‌അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

District Magistrate  Etawah  Uttar Pradesh  ലഖ്നൗ  ഇറ്റാവ  ട്രക്ക്  മലയിടുക്ക്  അപകടം  ജില്ലാ മജിസ്‌ട്രേറ്റ്
യുപിയിലെ ഇറ്റാവയില്‍ ട്രക്ക് മലയിടുക്കിലേക്ക് വീണ് 10 മരണം
author img

By

Published : Apr 10, 2021, 9:06 PM IST

ലഖ്നൗ: യുപിയിലെ ഇറ്റാവയില്‍ ട്രക്ക് മലയിടുക്കിലേക്ക് വീണ് 10 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. 65 ഓളം യാത്രക്കാരാണ് ട്രക്കിൽ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റവരെ സൈഫായിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണെന്ന് ജില്ല മജിസ്‌ട്രേറ്റ് ശ്രുതി സിങ് പറഞ്ഞു.

പിനാഹത്തിൽ നിന്നും ലഖ്‌ന ക്ഷേത്രത്തിൽ പതാക ഉയർത്താൻ പോയ സംഘം സഞ്ചരിച്ച ട്രക്ക് ആണ് അപകടത്തില്‍ പെട്ടതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് ബ്രിജേഷ് കുമാർ സിങ് പറഞ്ഞു. 35 അടി താഴ്ചയിലേക്കാണ് ട്രക്ക് മറിഞ്ഞത്. സംഘത്തില്‍ നിരവധി സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. മരണപ്പെട്ടവരെല്ലാം പുരുഷന്മാരാണെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു.

‌അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.