ചെന്നൈ: ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് 59 ലക്ഷം രൂപ വിലമതിക്കുന്ന 1.15 കിലോഗ്രാം സ്വർണം പിടികൂടി. തലയണക്കടിയിൽ ഒളിപ്പിച്ച നിലയിലാണ് പേസ്റ്റ് രൂപത്തിലുള്ള സ്വർണം ചെന്നൈ എയർ കസ്റ്റംസ് കണ്ടെത്തിയത്. ദുബൈയിൽ നിന്നെത്തിയ വിമാനത്തിലാണ് സ്വർണം കണ്ടെത്തിയത്.
1.3 കിലോഗ്രാം ഭാരം വരുന്ന സ്വർണ പേസ്റ്റ് വേർതിരിച്ചെടുത്തപ്പോൾ 1.15 കിലോഗ്രാമുള്ള 24 കാരറ്റ് സ്വർണമാണ് കണ്ടെത്തിയത്.