കേരളം

kerala

മൂന്നാർ ഭൂമികൈയ്യേറ്റം; ഭൂസംരക്ഷണ സേന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി കളക്‌ടറുടെ ഉത്തരവ്, സ്റ്റേ ചെയ്‌ത് ഹൈക്കോടതി

By ETV Bharat Kerala Team

Published : Jul 2, 2024, 6:06 PM IST

MUNNAR LAND ENCROACHMENT CASE  മൂന്നാർ ഭൂമി കൈയ്യേറ്റം  LAND ENCROACHMENT CASE IDUKKI  ഭൂമി കൈയ്യേറ്റ കേസ്
Munnar Land Encroachment Case (ETV Bharat)

ഇടുക്കി: മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട ഭൂസംരക്ഷണ സേന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ ഇടുക്കി കലക്‌ടറുടെ ഉത്തരവ് സ്റ്റേ ചെയ്‌ത് ഹൈക്കോടതി. സ്ഥലം മാറ്റ നടപടി ദുരുദ്ദേശപരമെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് കോടതി കലക്‌ടറുടെ നടപടി സ്റ്റേ ചെയ്‌തത്.

ദേവികുളത്ത് കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട ഭൂമി പരിശോധനയ്ക്ക് എത്തിയ ഭൂസംരക്ഷണ സേന ഉദ്യോഗസ്ഥർക്ക് നേരെ സിപിഐ പ്രാദേശിക നേതാവ് ഭീഷണി മുഴക്കിയതിനു പിന്നാലെയായിരുന്നു സ്ഥലം മാറ്റിക്കൊണ്ടുള്ള കലക്‌ടറുടെ ഉത്തരവ് വന്നത്.

അതിനിടെ പള്ളിവാസലിലെ സ്വകാര്യ റിസോർട്ടിന് എൻഒസി വേണ്ടെന്ന ഡെപ്യൂട്ടി കലക്‌ടറുടെ നിലപാട് സംശയകരമെന്ന് വ്യക്തമാക്കിയ കോടതി, ആവശ്യമെങ്കിൽ വിജിലൻസ് അന്വേഷണം നിർദേശിക്കേണ്ടി വരുമെന്നും വാക്കാൽ പരാമർശം നടത്തി. ഡെപ്യൂട്ടി കലക്‌ടറുടെ കത്തുൾപ്പെടെയുള്ള ഫയൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ കോടതി മൂന്നാർ കയ്യേറ്റ ഹർജികൾ നാളത്തേക്ക് (ജൂൺ 03) മാറ്റി.

Also Read:ഇടുക്കിയിൽ വിനോദ സഞ്ചാരികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനകള്‍; വീഡിയോ കാണാം

ABOUT THE AUTHOR

...view details