ഹൈദരാബാദ്:50 വയസുകാരനായ ഭര്‍ത്താവിനെ ഭാര്യ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തി. മകളോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് കൊലപാതകം. സംഗറെഡ്ഡി ജില്ലയിലെ സുൽത്താൻപൂർ ഗ്രാമത്തിൽ ബുധനാഴ്‌ച രാത്രിയാണ് ദാരുണ സംഭവം അരങ്ങേറിയത്.
മകളോട് മോശമായി പെരുമാറി; ഭര്‍ത്താവിനെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തി ഭാര്യ
Representative Image (ETV Bharat)
By PTI
Published : Jun 27, 2024, 7:21 PM IST
മദ്യപിച്ച് വീട്ടിലെത്തിയ 50 വയസുകാരന്‍ ഭാര്യയുമായി വഴക്കിട്ടു. ഇത് ചോദ്യം ചെയ്‌ത മകളോട് ഇയാൾ മോശമായി പെരുമാറി. ഇതില്‍ രോക്ഷാകുലയായ ഭാര്യ ഭര്‍ത്താവിനെ കോടാലി കൊണ്ട് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മദ്യപാനിയായ ഇയാൾ ഭാര്യയെയും മകളെയും പീഡിപ്പിക്കാറുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.