കേരളം

kerala

ETV Bharat / videos

ഈരാറ്റുപേട്ട സംഭവത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം - യൂത്ത് ലീഗ്

By ETV Bharat Kerala Team

Published : Mar 7, 2024, 9:26 PM IST

കോട്ടയം : ഈരാറ്റുപേട്ട സംഭവത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമെന്ന് യൂത്ത് ലീഗ്.
വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളെ തമ്മിൽ അടിപ്പിച്ച് വോട്ട് നേടാനാണ്  മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശ്രമമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ആരോപിച്ചു. (Youth  League  Against to  Chief Minister Pinarayi Vijayan).സർവകക്ഷി യോഗം ചേർന്ന് തെറ്റിദ്ധാരണ മാറ്റിയതാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന പ്രശ്‌നത്തെ വീണ്ടും വ്രണപ്പെടുത്തിയെന്ന് യൂത്ത് ലീഗ് ആരോപിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ നാല് വോട്ട് അധികം കിട്ടുമോ എന്ന് നോക്കാൻ ആണ് മുഖ്യമന്ത്രി ശ്രമിച്ചത് (Kottayam  Erratupeta issue)  പ്രസ്‌താവന തിരുത്തി കുട്ടികളോട്  മാപ്പ് പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണമെന്നും യൂത്ത് ലീഗ് ആവശ്യപെട്ടു. കുട്ടികൾക്ക് നേരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് കോടതി അവരെ വെറുതെ വിട്ടത്. കുട്ടികളെ തെമ്മാടികൾ എന്ന് വിളിച്ചത് പ്രതിഷേധാർഹമാണ്. സംഘപരിവാർ പ്രചരണം മുഖ്യമന്ത്രി ഏറ്റടുക്കുന്നത് നിർഭാഗ്യകരമെന്നും യൂത്ത് ലീഗ് ആരോപിച്ചു.

ABOUT THE AUTHOR

...view details