കേരളം

kerala

ETV Bharat / videos

മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചു; പ്രതികളെ കണ്ടെത്താനാകാതെ പൊലീസ് - യുവാവിന് മര്‍ദനം

By ETV Bharat Kerala Team

Published : Feb 15, 2024, 9:39 PM IST

മലപ്പുറം: വളാഞ്ചേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി. വളാഞ്ചേരി പേരശന്നൂര്‍ സ്വദേശി മങ്ങാട്ടില്‍ സഫ്‌വാനാണ് മര്‍ദനത്തിന് ഇരയായത്. പരിക്കേറ്റ സഫ്‌വാന്‍ വളാഞ്ചേരിയിലെ നടക്കാവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.  ഇന്നലെ (ഫെബ്രുവരി 15)  വൈകിട്ട് 3 മണിയോടെയാണ് സംഭവം. മീമ്പാറയില്‍ മൊബൈല്‍ ഷോപ്പ് നടത്തുകയാണ് സഫ്‌വാന്‍ (Man Kidnapped In Malappuram). വളാഞ്ചേരിയിലെ കടയിലെത്തിയ എട്ടംഗ സംഘം സഫ്‌വാനെ തട്ടി കൊണ്ടു പോകുകയും മര്‍ദനത്തിന് ഇരയാക്കുകയുമായിരുന്നു. കടയിലെ സ്ഥിരം കസ്റ്റമറായ സാബിദ് എന്നയാള്‍ക്ക് സഫ്‌വാന്‍ ഇടനിലക്കാരനായി ആഢംബര കാര്‍ വാടകയ്‌ക്ക് എടുത്ത് നല്‍കിയിരുന്നു (Youth Beaten Up In Malappuram).  കാറിന്‍റെ വാടക നല്‍കുന്നതിനെ ചൊല്ലി സാബിദും കാര്‍ ഉടമയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതുസംബന്ധിച്ചുള്ള തര്‍ക്കമാണ് തനിക്കെതിരെയുള്ള ആക്രമണത്തിന് കാരണമെന്നാണ് സഫ്‌വാന്‍ പറയുന്നത്. സംഭവത്തിന് പിന്നാലെ സഫ്‌വാന്‍ വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കി.  എടരിക്കോട് വച്ചുണ്ടായ സംഭവമായത് കൊണ്ട് വളാഞ്ചേരി പൊലീസ് കേസ് കോട്ടക്കല്‍ പൊലീസിന് കൈമാറി. കേസില്‍ പൊലീസ് അന്വേഷണം  പുരോഗമിക്കുകയാണ് (Malappuram Kidnap Case). 

ABOUT THE AUTHOR

...view details