അഞ്ച് കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍ - കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍
Published : Jan 29, 2024, 10:54 PM IST
മലപ്പുറം: വണ്ടൂരില്‍ വില്‍പ്പനയ്‌ക്കായി എത്തിച്ച കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. നിലമ്പൂർ സ്വദേശിയായ പുത്തൻവീട്ടിൽ ഗോഗുൽ, വണ്ടൂർ മരുതുങ്ങൽ സ്വദേശിയായ കർളിയോടൻ ജിതേന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് കിലോ കഞ്ചാവ് ഇവരില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. വാണിയമ്പലത്തെ സ്വകാര്യ ലോഡ്‌ജില്‍ നിന്നും ഇന്ന് (ജനുവരി 29) രാവിലെയാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് വാണിയമ്പലത്തെ ലോഡ്‌ജില്‍ ഇരുവരെയും കണ്ടെത്തിയത്. രണ്ട് പൊതികളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വണ്ടൂരിലെ വിവിധയിടങ്ങളില്‍ വില്‍പ്പനക്ക് എത്തിച്ച കഞ്ചാവാണ് പൊലീസ് സംഘം പിടികൂടിയത്. അറസ്റ്റിലായ ഇരുവരെയും പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ദിവസവും മലപ്പുറത്ത് സമാന സംഭവത്തില്‍ യുവാവ് അറസ്റ്റിലായിട്ടുണ്ട്. വില്‍പ്പനക്കായി രണ്ടര കിലോ കഞ്ചാവ് കടത്തി ഒളിവില്‍ പോയ യുവാവാണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശി ഷാക്കിറാണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നിന്നാണ് പൊലീസ് കഞ്ചാവ് പിടികൂടിയത്. ഇതേ തുടര്‍ന്ന് പ്രതിയായ ഷാക്കിര്‍ ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിന് ഒടുവില്‍ ചങ്ങനാശ്ശേരിയില്‍ വച്ചാണ് യുവാവ് അറസ്റ്റിലായത്.