കേരളം

kerala

ETV Bharat / videos

കാടുകയറിയാലും തിരിച്ചിറങ്ങും... മൂന്നാറിന് ഭീതിയായി പടയപ്പ - മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ

By ETV Bharat Kerala Team

Published : Jan 22, 2024, 3:28 PM IST

ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും പടയപ്പ. ജനവാസ കേന്ദ്രങ്ങളിലൂടെയാണ് കാട്ടുകൊമ്പന്‍റെ യാത്ര. മൂന്നാര്‍ ഇക്കോപോയിന്‍റില്‍ ഇന്ന് രാവിലെ പടയപ്പയെത്തി (Wild Elephant Padayappa Again In Munnar). രാവിലെ 8 മണിയോടെയായിരുന്നു കാട്ടാനയെത്തിയത്. ഇവിടുണ്ടായിരുന്ന രണ്ട് കടകള്‍ തകര്‍ത്ത് പൈനാപ്പിളടക്കം ഭക്ഷിച്ചതായാണ് വിവരം. ആനയെത്തിയ സമയം റോഡില്‍ വാഹനങ്ങളോ ആളുകളോ ഉണ്ടായിരുന്നില്ല. സാധാരണ പകല്‍ സമയങ്ങളില്‍ വിനോദ സഞ്ചാരികളുടെ വലിയ തിരക്കനുഭവപ്പെടുന്ന പ്രദേശമാണ് ഇക്കോ പോയിന്‍റ്. ഇവിടെ ധാരാളം വഴിയോര വില്‍പ്പന ശാലകളുമുണ്ട്. കഴിഞ്ഞ ദിവസം മൂന്നാര്‍ പെരിയവാര പുതുക്കാട് ഡിവിഷനില്‍ പടയപ്പയെത്തി കൃഷിനാശം വരുത്തിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പെരിയാവാര എസ്‌റ്റേറ്റില്‍ പടയപ്പ റേഷന്‍കടക്ക് നേരെ ആക്രമണം നടത്തുകയും മൂന്ന് ചാക്ക് അരി ഭക്ഷിക്കുകയും ചെയ്‌തിരുന്നു. രണ്ട് മാസം മുൻപ് മൂന്നാര്‍ ദേവികുളത്തും കാട്ടുകൊമ്പന്‍ പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങിയിരുന്നു. ദേവികുളത്തെ ഡിഎഫ്ഒ കോട്ടേഴ്‌സിനും ഡിഎഫ്ഒ ബംഗ്ലാവിനും സമീപത്തുകൂടിയായിരുന്നു കാട്ടുകൊമ്പന്‍റെ യാത്ര. ദേശീയപാത മുറിച്ച് കടന്ന കാട്ടാന പ്രദേശത്ത് നാശനഷ്‌ടങ്ങൾ ഒന്നും വരുത്തിയിരുന്നില്ല. കഴിഞ്ഞ കുറച്ച് നാളുകളായി പടയപ്പ മൂന്നാറിന്‍റെ ജനവാസ മേഖലകളില്‍ പതിവ് സാന്നിധ്യമായിട്ടുണ്ട്. തീറ്റതേടി അലയുന്ന കാട്ടാനയെ ഉള്‍വനത്തിലേക്ക് തുരത്തണമെന്ന ആവശ്യം ആളുകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

ABOUT THE AUTHOR

...view details