കേരളം

kerala

ETV Bharat / videos

ഹരിത ചെക്‌പോസ്റ്റുകൾ പ്രവർത്തന രഹിതം ; വാഗമണ്ണിലെ പ്രധാന കേന്ദ്രങ്ങളില്‍ മാലിന്യം നിറയുന്നു - Vagamon Green Checkpost

By ETV Bharat Kerala Team

Published : Feb 1, 2024, 9:45 AM IST

ഇടുക്കി: വാഗമൺ വിനോദ സഞ്ചാര കേന്ദ്രത്തെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ഹരിത ചെക്‌പോസ്റ്റുകൾ പ്രവർത്തന രഹിതം. വാഗമണ്ണിലേക്കുള്ള പ്രധാന പാതകളിൽ അഞ്ചിടങ്ങളിലാണ് ഏലപ്പാറ പഞ്ചായത്ത് ഹരിത ചെക്‌പോസ്റ്റുകൾ സ്ഥാപിച്ചിരുന്നത്. സഞ്ചാരികൾ ഉപേക്ഷിക്കാൻ സാധ്യതയുള്ള ജൈവ - അജൈവ മാലിന്യങ്ങൾ ശേഖരിക്കാനും ഹരിതചട്ടം സംബന്ധിച്ച് നിർദ്ദേശം നൽകാനുമാണ് ഹരിത ചെക്‌പോസ്റ്റുകൾ സ്ഥാപിച്ചത്. ഓരോ ചെക്‌പോസ്റ്റിലും (Green Check- Posts) ഹരിത കർമ്മസേനാംഗങ്ങളെയും നിയോഗിച്ചിരുന്നു. നാലഞ്ചുവർഷം നല്ല രീതിയിൽ ഹരിത ചെക്‌പോസ്റ്റുകൾ പ്രവർത്തിച്ചതിനാൽ വാഗമൺ വിനോദ ( vagamon tourism) സഞ്ചാര കേന്ദ്രം മാലിന്യ മുക്തമാക്കി സംരക്ഷിക്കാൻ കഴിഞ്ഞു. എന്നാൽ ഏതാനും മാസങ്ങളായി ചെക്‌പോസ്റ്റ് അനാഥമാണ്. മാലിന്യം തള്ളുന്നത് നിയന്ത്രിക്കാനും ആരുമില്ലാതായി. ഇതോടെ വാഗമണ്ണിലെ പ്രധാന കേന്ദ്രങ്ങളെല്ലാം മാലിന്യം കൊണ്ട് നിറഞ്ഞു. ജൈവ വൈവിധ്യം കൊണ്ട് പ്രശസ്‌തമായ വാഗമണ്ണില്‍ ഓരോ ദിവസവും വിദേശികൾ ഉൾപ്പടെ നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. ഇവിടം മാലിന്യ മുക്തമാക്കി സംരക്ഷിച്ചില്ലെങ്കിൽ വലിയ പാരിസ്ഥിതിക പ്രശ്‌നത്തിന് കാരണമാകും. ഹരിത ചെക്‌പോസ്റ്റുമായി ബന്ധപ്പെട്ട് ചില പരാതികൾ ഉയർന്നതാണ് പ്രവർത്തനം നിർത്തിവയ്ക്കാൻ കാരണമെന്നും പ്രവർത്തനം ഉടൻ തുടങ്ങുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.

ABOUT THE AUTHOR

...view details