കേരളം

kerala

വണ്ടിപ്പെരിയാർ അരണക്കൽ എസ്റ്റേറ്റിൽ ഇറങ്ങി കടുവ ; പശുവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു

By ETV Bharat Kerala Team

Published : Feb 21, 2024, 11:01 AM IST

Another tiger attack in Vandiperiyar Aranakal Estate Hillas Division

ഇടുക്കി: വണ്ടിപ്പെരിയാർ അരണക്കൽ എസ്റ്റേറ്റ് ഹില്ലാഷ് ഡിവിഷനിൽ കടുവയുടെ ആക്രമണത്തിൽ പശുവിന് പരിക്ക്. ഹില്ലാഷിൽ താമസിക്കുന്ന അയ്യപ്പൻ എന്നയാളുടെ പശുവിനാണ് പരിക്കേറ്റത്. മൂന്ന് ആഴ്ചകൾക്കിടെ അയ്യപ്പന്‍റെ  നാലാമത്തെ പശുവിനെ ആണ് കടുവ ആക്രമിക്കുന്നത്. ആറുമാസത്തിനിടയിൽ പ്രദേശത്തെ പത്തോളം വളർത്തുമൃഗങ്ങളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കടുവയുടെ ആക്രമണത്തിന് ശേഷം പശു തീറ്റ എടുക്കുന്നില്ലെന്ന് അയ്യപ്പന്‍ പറഞ്ഞു. ഇന്നലെ (20-02-2024) രാത്രിയിൽ എസ്റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന ലയത്തിന് സമീപം വരെ എത്തിയാണ് കടുവ പശുവിനെ ആക്രമിച്ചത്. തുടർന്ന് വനപാലകരെ വിവരം അറിയിച്ചു. തുടര്‍ന്ന് മൗണ്ട് ഡിവിഷനിൽ നിന്നുള്ള വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പശുവിനെ ആക്രമിച്ചത് കടുവ തന്നെയാണോ എന്ന് അറിയുന്നതിനായി സ്ഥലത്ത് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ജനവാസ മേഖലയായ വണ്ടിപ്പെരിയാറിന്‍റെ ഗ്രാമ്പി, രാജാമുടി തുടങ്ങിയ പ്രദേശങ്ങളില്‍ കഴിഞ്ഞ ആറുമാസക്കാലമായി കടുവയുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ പറയുന്നുണ്ടെങ്കിലും ഇതുവരെ പിടികൂടുന്നതിനാവശ്യമായ നടപടി വനപാലകർ ചെയ്തിട്ടില്ല എന്ന ആക്ഷേപം നിലനിൽക്കുകയാണ്. ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ ഉടൻതന്നെ പിടികൂടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

ABOUT THE AUTHOR

...view details