കേരളം

kerala

ETV Bharat / videos

തിന്നാൻ വലതുമുണ്ടെങ്കിലേ പാചകത്തിൽ കാര്യമുള്ളൂ; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് തോമസ് ഐസക് - ബജറ്റിനെ പരിഹസിച്ച് തോമസ് ഐസക്

By ETV Bharat Kerala Team

Published : Feb 1, 2024, 10:12 PM IST

തിരുവനന്തപുരം: തിന്നാൻ വലതുമുണ്ടെങ്കിലേ പാചകത്തിൽ കാര്യമുള്ളൂവെന്ന് കേന്ദ്ര ബജറ്റിനെ പരിഹസിച്ച് മുൻ ധനമന്ത്രി തോമസ് ഐസക് (Thomas Issacc Against Central Budget). ജനവിരുദ്ധ ബജറ്റാണ് ഇത്. പുതിയൊരു പദ്ധതിയോ ഭാവനയോ ഇല്ലാത്ത ബജറ്റ് വെറും വാചക മേളയായിരുന്നുവെന്നും തോമസ് ഐസക് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. മോദിക്ക് മുൻപുള്ള 10 വർഷത്തിൽ വളർച്ച വേഗത്തിലായിരുന്നു. കൊവിഡ് മാറ്റിനിർത്തിയാലും മോദിയുടെ ഭരണകാലത്ത് കാര്യമായ വളർച്ചയില്ല. നോട്ടുനിരോധനം പ്രധാനമന്ത്രിയുടെ തോന്ന്യവാസമായിരുന്നു. മോദി വന്നപ്പോൾ നെഗറ്റീവ് ആയിരുന്നു പലിശനിരക്ക്. എന്തടിസ്ഥാനത്തിലാണ് ആ കാലത്ത് റിപ്പോ നിരക്ക് വർധിപ്പിച്ചത്? ഇതിൽ എന്ത് യുക്തിയാണുള്ളത്? എന്നിട്ടാണ് അമൃത കാലം എന്ന് പറയുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. കേരളത്തോട് ഉത്തരം പറയേണ്ട ചില ചോദ്യങ്ങളുണ്ട്. കേരളത്തിന്‍റെ ബജറ്റിൽ ഓരോ രൂപ ചിലവാക്കുമ്പോഴും 14 % മാത്രമേ പലിശയുള്ളൂ. കേന്ദ്രത്തിന്‍റെ നിലയെന്തെന്ന് ഇവിടെയുള്ള ചില വിദ്വാന്മാർ പറയണം. ഈ വർഷം ധനക്കമ്മി 5.1% മാത്രമേ ഉണ്ടാകൂ. വെട്ടിക്കുറവ് കഴിയുമ്പോൾ രണ്ട് ശതമാനം മാത്രമേ ഉണ്ടാകൂ. കേന്ദ്രത്തിന്‍റെ ഇരട്ടത്താപ്പാണ് കേരളം ചർച്ച ചെയ്യുക. കേരളത്തെ തകർക്കാനുള്ള നീക്കമാണിത്. കേരളത്തിന്‍റെ മേൽ കേന്ദ്രം കുതിര കയറാൻ വരുന്നു. കാർഷികമേഖലയെ ഉണർത്താൻ ഒന്നും ബജറ്റിലില്ല. വ്യവസായികൾക്ക് എല്ലാവിധ സഹായവും ചെയ്യുന്നു. എന്നാൽ അവർ രാജ്യത്ത് നിക്ഷേപിക്കുന്നില്ല. വരുമാനം കുറയുന്നതുകൊണ്ട് ഡിമാൻഡ് കുറയുന്ന കാഴ്‌ചയാണ് രാജ്യത്ത് കാണുന്നത്. കമ്മി വർധിപ്പിക്കണമെന്നല്ല താൻ പറയുന്നത്. 24 ലക്ഷം കോടി രൂപ നികുതിക്കുടിശിക പിരിക്കാനുണ്ട്. ഇതിൽ തർക്കമില്ലാത്ത 12 ലക്ഷം കോടി രൂപ പിരിക്കാമല്ലോ. അതിന് പകരം ചിലവ് ചുരുക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നത്. ഇത് തലതിരിഞ്ഞ നടപടിയാണ്. കൃഷിക്ക് 1.71 ലക്ഷം കോടിയാണ് വകയിരുത്തിയത്. കാർഷിക, ഗ്രാമീണ മേഖലകൾക്ക് വെട്ടിക്കുറവാണെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. 

ABOUT THE AUTHOR

...view details