കേരളം

kerala

കേരള കോണ്‍ഗ്രസുകാര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടും; ഇക്കുറി കോട്ടയം ഇടത്തേക്കോ ? വലത്തേക്കോ ?

By ETV Bharat Kerala Team

Published : Feb 21, 2024, 9:50 PM IST

Lok Sabha Elections

കോട്ടയം: കേരള കോൺഗ്രസുകൾ നേർക്ക് നേർ ഏറ്റുമുട്ടുന്ന കോട്ടയം പാർലമെൻ്റ്‌ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ്  ചൂടായിക്കഴിഞ്ഞു. എല്‍ഡിഎഫിലെ ചാഴിക്കാടനും യുഡിഎഫിലെ ഫ്രാൻസിസ് ജോർജ് തമ്മിൽ ഏറ്റുമുട്ടുമ്പോൾ എന്തായിരുക്കും ഫലമെന്ന് ആകാംക്ഷയിലാണ് മണ്ഡലം. എന്‍ഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. റബറിൻ്റെ നാടായ കോട്ടയത്ത് റബർ കർഷകർക്ക്‌ ഉണ്ടായ തിരിച്ചടി വോട്ടായി മാറുമെന്ന് യുഡിഎഫ്‌ കണക്ക് കൂട്ടുന്നു. മാത്രമല്ല പണ്ടു മുതലേ യുഡിഎഫ് മണ്ഡലമാണു കോട്ടയം. 16 ൽ 10 തെര‍ഞ്ഞെടുപ്പിലും യുഡിഎഫ് വിജയിച്ചു. 2008 ലാണു പുതിയ കോട്ടയം മണ്ഡലം രൂപീകരിച്ചത്. 2009 ലും 2014 ലും ജോസ് കെ മാണി വിജയിച്ചുവെന്നു മാത്രമല്ല ഭൂരിപക്ഷം 71,570ൽ (2009) നിന്നു 1,20,599 (2014) ആയി കൂടുകയും ചെയ്‌തു. ഏഴു നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചിലും യുഡിഎഫാണ്. കോട്ടയം, പുതുപ്പള്ളി, പാലാ, കടുത്തുരുത്തി, പിറവം എന്നിവയാണു യുഡിഎഫ് മണ്ഡലങ്ങൾ. വൈക്കത്തും ഏറ്റുമാനൂരും എൽഡിഎഫ്. എന്നാൽ 1984 ൽ ഇന്ദിരാ തരംഗത്തിലും എൽഡിഎഫിനൊപ്പം നിന്ന ചരിത്രവും കോട്ടയത്തിനുണ്ട്. മുൻ എംപിയും രണ്ടു മുൻ എംഎൽഎമാരും തമ്മിലാണു കോട്ടയത്തു മത്സരം. തോമസ് ചാഴികാടന്‍റെ സ്വീകാര്യതയാണു യുഡിഎഫിന്‍റെ തുറുപ്പുചീട്ട്. ഏറ്റുമാനൂരിൽ നാലുവട്ടം എംഎൽഎ ആയിരുന്ന തോമസ് ചാഴികാടന്‍റെ വ്യക്തിബന്ധങ്ങളും തുണയാകും. ലോക്‌സഭാ സീറ്റിനു കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പി ജെ ജോസഫ് അവകാശം ഉന്നയിച്ചതു സ്ഥാനാർഥി നിർണയം അല്‍പം വൈകിച്ചു. എന്നാൽ തോമസ് ചാഴികാടനെ നിശ്ചയിച്ചതോടെ പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായി പ്രചാരണത്തിന് ഇറങ്ങിയതു തന്നെ സ്വീകാര്യതയുടെ തെളിവായി പാർട്ടിക്കാർ കരുതുന്നു. റബ്ബർ കർഷകരുടെ വികാരവും അനുകൂല മാകുമെന്ന് യുഡിഎഫ് കരുതുന്നു.

ABOUT THE AUTHOR

...view details