കേരളം

kerala

ETV Bharat / videos

രാത്രിയിൽ ശുചിമുറി മാലിന്യം നിക്ഷേപിക്കാൻ എത്തിയവരെ പൊലീസിൽ ഏൽപ്പിച്ച് നാട്ടുകാർ - The accused arrested

By ETV Bharat Kerala Team

Published : Jan 30, 2024, 4:29 PM IST

ഇടുക്കി: വെള്ളത്തൂവല്‍ പഞ്ചായത്ത് പരിധിയിലെ ചെങ്കുളം മേഖലയില്‍ രാത്രിയില്‍ ശുചിമുറി മാലിന്യം നിക്ഷേപിച്ചവരെ തടഞ്ഞ് വച്ച് പൊലീസില്‍ ഏല്‍പ്പിച്ച് പ്രദേശവാസികള്‍. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത് (The incident happened this morning). പ്രദേശത്ത് ശുചിമുറി മാലിന്യം നിക്ഷേപിക്കപ്പെടുന്നുവെന്ന പരാതി കഴിഞ്ഞ കുറച്ച് നാളുകളായുണ്ട്. വെള്ളത്തൂവല്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന പ്രദേശമാണ് ചെങ്കുളം മേഖല. ചെങ്കുളം അണക്കെട്ട് സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാല്‍ ഈ ഭാഗം ഏറെക്കുറെ വിജനമാണ്. രാത്രിയില്‍ സഞ്ചരിച്ച വാഹന യാത്രികര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശവാസികള്‍ എത്തി മാലിന്യം നിക്ഷേപിച്ചവരെ തടഞ്ഞ് വയ്ക്കുകയായിരുന്നു. സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസും വെള്ളത്തൂവല്‍ പഞ്ചായത്തും തുടര്‍ നടപടി സ്വീകരിച്ചു. മാലിന്യം എത്തിച്ച വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു (The vehicle was taken into police custody). മാലിന്യം നിക്ഷേപിക്കപ്പെടുന്നത് പലപ്പോഴും പ്രദേശത്ത് ദുര്‍ഗന്ധം ഉയരാന്‍ ഇടയാക്കാറുണ്ട്. മഴ പെയ്‌താല്‍ ഇവ  ശുദ്ധജല ശ്രോതസുകളില്‍ കലരാനും ഇടവരുത്തും. ഇത്തരം സാഹചര്യത്തിലായിരുന്നു ശുചിമുറി മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തി വന്നിരുന്നത്. 

ABOUT THE AUTHOR

...view details