കേരളം

kerala

ETV Bharat / videos

പ്രാണ പ്രതിഷ്‌ഠക്കെതിരെ ബാനര്‍; കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം - Banner Against Pran Pratistha

By ETV Bharat Kerala Team

Published : Jan 22, 2024, 7:11 PM IST

കോഴിക്കോട്: അയോധ്യയിലെ പ്രതിഷ്‌ഠ ചടങ്ങിനെതിരെ ബാനര്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ചാത്തമംഗലത്തെ എന്‍ഐടിയിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. 'ഇത് രാമരാജ്യം അല്ല' എന്നെഴുതി ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ സ്ഥാപിച്ച ബാനറിനെ ചൊല്ലിയാണ് സംഘര്‍ഷം ഉണ്ടായത്. ബാനര്‍ സ്ഥാപിച്ചതിനെ മറ്റൊരു വിഭാഗം വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്‌തതാണ് പ്രശ്‌നത്തിന് കാരണമായത് (Ayodhya Ram Temple Pran Pratistha). ഇന്ന് (ജനുവരി 22) ഉച്ചക്ക് 12.30 ഓടെയാണ് സംഘര്‍ഷം ഉണ്ടായത്.  ഒരു വിഭാഗം സ്ഥാപിച്ച ബാനര്‍ മറ്റ് വിഭാഗം വിദ്യാര്‍ഥികള്‍ എടുത്തുമാറ്റാന്‍ ശ്രമിച്ചു (Students Clash In NIT Kozhikode). ഇതോടെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് കയ്യാങ്കളിയുമുണ്ടായി (Banner Against Pran Pratistha). സംഘര്‍ഷത്തിനിടെ സ്ഥാപിച്ച ബാനര്‍ നശിപ്പിക്കുകയും ചെയ്‌തു. ഇതോടെ ചേരിതിരിഞ്ഞ വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിച്ചു. സംഭവത്തിന് പിന്നാലെ കോളജ് മാനേജ്‌മെന്‍റ് കുന്ദമംഗലം പൊലീസില്‍ വിവരം അറിയിച്ചു.  വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ എസ്‌.ശ്രീകുമാറും സംഘവും വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിച്ചു (Ayodhya Pran Pratistha). 

ABOUT THE AUTHOR

...view details