കേരളം

kerala

ETV Bharat / videos

ലോക്‌സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കണമെന്ന് ജനം ആഗ്രഹിക്കുന്നു; ഫ്രാൻസിസ് ജോർജ് - ലോക്‌സഭ തെരഞ്ഞെടുപ്പ്

By ETV Bharat Kerala Team

Published : Feb 19, 2024, 9:50 PM IST

കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കണമെന്ന് ജനം ആഗ്രഹിക്കുന്നുവെന്നു കോട്ടയം പാർലമെൻ്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് (People Want UDF To Win Lok Sabha Elections; Francis George ). നിയമസഭ മണ്ഡലങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ ലഭിച്ച ആദ്യ പ്രതികരണത്തിൻ നിന്ന് ഇത് മനസിലാക്കാൻ കഴിഞ്ഞുവെന്നു അദ്ദേഹം പറഞ്ഞു. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. എൽഡിഎഫിലും എൻഡിഎയിലും ഉള്ളവർ പോലും ഇതാഗ്രഹിക്കുന്നു. കോട്ടയത്ത് മാത്രമല്ല സംസ്ഥാനമൊട്ടാകെ യുഡി എഫിന് വിജയമുണ്ടാകും. കോട്ടയം യുഡിഎഫിൻ്റെ പാരമ്പര്യമായ സീറ്റാണ്. കേരളത്തിൽ മറ്റൊരു പാർലമെന്‍റ് മണ്ഡലത്തിലും ഇല്ലാത്തതുപോലെ അഞ്ച് അസംബ്ലി സീറ്റുകളും യുഡിഎഫ് പ്രതിനിധാനം ചെയ്യുന്നുണ്ട്.  എല്ലാ അനുകൂല ഘടകങ്ങളും തങ്ങൾക്കുണ്ട്. കർഷക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാറുകൾ പരാജയപ്പെട്ടു. ഇലക്ഷൻ മുന്നിൽ കണ്ടാണ് റബറിൻ്റെ താങ്ങുവില വർധിപ്പിച്ചത്. 10 വർഷത്തെ നരേന്ദ്രമോദിയുടെ ഭരണത്തിലും ഏഴര വർഷത്തെ പിണറായി വിജയന്‍റെ ഭരണത്തിലും ആകെ നിസാരമായ  വർധനവാണ് ഉണ്ടായത്. ഈ വർധന ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയാണ്. കർഷകരെല്ലാം വലിയ പ്രതിസന്ധിയിലാണ്. കർഷകരുടെ വികാരം യുഡിഎഫിന് അനുകൂലമാകുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. 

ABOUT THE AUTHOR

...view details