കേരളം

kerala

ETV Bharat / videos

മറയൂർ ചന്ദന ലേലത്തിൽ 27.76 കോടി രൂപയുടെ വില്‍പന - marayoor sandal wood Auction

By ETV Bharat Kerala Team

Published : Mar 16, 2024, 1:37 PM IST

ഇടുക്കി : കേരളത്തിലെ ഏക ചന്ദന വിൽപ്പന കേന്ദമായ മറയൂരിൽ ഇത്തവണത്തെ ലേലത്തിൽ 27.76 കോടി രൂപയുടെ വില്‍പന നടന്നു. 37 ടണ്ണിൽ അധികം ചന്ദനമാണ് വിറ്റുപോയത്. ലേലത്തിൽ പതിനൊന്ന് സ്ഥാപനങ്ങള്‍ പങ്കെടുത്തു. 143 ലോട്ടുകളിലായി ആകെ 53 ടൺ ചന്ദനമാണ് ലേലത്തിൽ വച്ചത് (27.76 Crore Sales In Marayoor Sandalwood Auction). ആകെ ലേലത്തിൽ പോയ 37 ടണ്ണിൽ 18 ടണ്ണും മൈസൂർ സാൻഡൽസ്, 24 കോടിയ്ക്ക് പിടിച്ചു. തൃശൂർ ഫാർമസ്യൂട്ടിക്കൽസ് ഒരു കോടി 20 ലക്ഷം രൂപയ്ക്കും ജയ്‌പൂർ ക്ലൗഡ് നയൻ ഒരു കോടി രൂപയ്ക്കും ജയ്‌പൂർ ഹാൻഡി ക്രാഫ്റ്റ് 84 ലക്ഷം രൂപയ്ക്കും ലേലം പിടിച്ചു. മറയൂര്‍ ചന്ദനത്തിന് ആവശ്യക്കാര്‍ ഏറെയാണ് (Sandal wood Auction). തൃശൂർ ഫാർമസ്യൂട്ടിക്കൽസ്, കോട്ടക്കൽ ആര്യ വൈദ്യശാല തുടങ്ങിയ സ്ഥാപനങ്ങളും ലേലത്തിൽ പങ്കെടുത്തു. വിവിധ ലേലങ്ങളിലൂടെ വർഷത്തിൽ 100 കോടിയിലധികം രൂപയുടെ ചന്ദന വില്‍പന (Marayoor sandalwood sale) നടക്കാറുണ്ട്. 

ABOUT THE AUTHOR

...view details