കേരളം

kerala

ETV Bharat / videos

പ്രതിസന്ധിയിലായി ഹൈറേഞ്ച് മേഖലയിലെ ഫ്ലോര്‍ മില്ലുകളുടെ നടത്തിപ്പ് - ഹൈറേഞ്ച് മേഖല

By ETV Bharat Kerala Team

Published : Jan 27, 2024, 7:32 PM IST

ഇടുക്കി: ഹൈറേഞ്ച് മേഖലയിലെ ഫ്ലോര്‍ മില്ലുകളുടെ നടത്തിപ്പ് പ്രതിസന്ധിയില്‍. ദൂര പരിധിയില്ലാതെ പുതിയ മില്ലുകള്‍ക്ക് ലൈസന്‍സുകള്‍ അനുവദിച്ചതും പായ്ക്കറ്റ് പൊടികളുടെ ഉപയോഗം വര്‍ധിച്ചതും റേഷന്‍കടകള്‍ വഴി നല്‍കി വന്നിരുന്ന ഗോതമ്പിന്‍റെ വിതരണം നിര്‍ത്തി പകരം ആട്ടയുടെ വിതരണം ആരംഭിച്ചതും പ്രതിസന്ധിയായി മില്ലു നടത്തിപ്പുകാര്‍ ചൂണ്ടികാണിക്കുന്നു. വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവും പ്രതിസന്ധി തീര്‍ക്കുന്നു. ഹൈറേഞ്ച് മേഖലയില്‍ ഫ്ലോര്‍ മില്ലുകള്‍ നടത്തി ഉപജീവനം നടത്തുന്നവര്‍ മുന്‍കാലങ്ങളില്‍ നിന്ന് വൃത്യസ്‌തമായി പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണ്. ദൂര പരിധിയില്ലാതെ പുതിയ മില്ലുകള്‍ക്ക് ലൈസന്‍സുകള്‍ അനുവദിച്ചതും പായ്ക്കറ്റ് പൊടികളുടെ ഉപയോഗം വര്‍ധിച്ചതും ഈ മേഖലയെ പിന്നോട്ടടിക്കുന്ന കാരണങ്ങളാണ്. റേഷന്‍കടകള്‍ വഴി നല്‍കി വന്നിരുന്ന ഗോതമ്പിന്‍റെ വിതരണം നിര്‍ത്തി പകരം ആട്ടയുടെ വിതരണം ആരംഭിച്ചതും പ്രതിസന്ധിയായി മില്ലു നടത്തിപ്പുകാര്‍ ചൂണ്ടികാണിക്കുന്നു. സംസ്ഥാനത്താകമാനമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ പൂട്ടുവീണ ഫ്ലോര്‍ മില്ലുകള്‍ നിരവധിയുണ്ട്. സ്‌പെയര്‍ പാര്‍ട്‌സുകളുടെ വില വര്‍ധനവും വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവും ഈ മേഖലയില്‍ പ്രതിസന്ധി തീര്‍ക്കുന്നു. വരുമാനം കുറഞ്ഞതോടെ ലൈസന്‍സ് ഫീസ്, കെട്ടിട നികുതി എന്നിവയും ഫ്ലോര്‍ മില്ല് നടത്തിപ്പുകാര്‍ക്ക് ബാധ്യതയായി മാറി. ആട്ടിയ വെളിച്ചെണ്ണ ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞതും ഈ മേഖലയിലെ വരുമാന ഇടിവിന് ഇടവരുത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details