അങ്ങാടിയിൽ ഇറങ്ങിയാൽ അടിച്ചിരിക്കും, പൊലീസിനെതിരെ ഭീഷണി പ്രസംഗം നടത്തി ഗോകുൽ ഗുരുവായൂർ - പൊലീസിനെ തല്ലുമെന്ന് ഭീഷണി പ്രസംഗം
Published : Feb 21, 2024, 5:56 PM IST
തൃശൂര്‍: പൊലീസിനെ തല്ലുമെന്ന് ഭീഷണി പ്രസംഗം നടത്തി കെഎസ്‌യു തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് ഗോകുൽ ഗുരുവായൂർ. യൂണിഫോം അഴിച്ച് തൃശൂർ അങ്ങാടിയിൽ ഇറങ്ങിയാൽ അടിച്ചിരിക്കുമെന്നായിരുന്നു ഗോകുലിന്‍റെ വെല്ലുവിളി. സിപിഒ ശിവപ്രസാദിന്‍റെ പേരെടുത്തു പറഞ്ഞാണ് ഗോകുലിന്‍റെ വിവാദ പ്രസംഗം. തൃശൂർ ലോ കോളജിലെ സംഘർത്തെ തുടർന്ന് കെഎസ്‌യു പ്രവർത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിനെതിരായ അയ്യന്തോളില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധ യോഗത്തിലായിരുന്നു കെഎസ്‌യു ജില്ലാ അധ്യക്ഷൻ പോലീസിന് നേരെ ഭീഷണി മുഴക്കിയത്. കഴിഞ്ഞ ജനുവരി 16 ന് കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ നടക്കാനിരിക്കെ കെഎസ്‌യു ബാനറുകള്‍ സ്ഥാപിച്ചതില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകരെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ റോഡ് ഷോ കടന്നു പോകുന്ന വഴിയിലെ ലോ കോളജിലായിരുന്നു മോദിക്കെതിരെ കെഎസ്‌യു പ്രവർത്തകർ ബാനർ സ്ഥാപിച്ചത്. പ്രതിഷേധനത്തിന് പിന്നാലെ പൊലീസ് ബാനറുകള്‍ അഴിച്ചുമാറ്റിയതോടെ സംഘര്‍ഷമുണ്ടായി. ഇതോടെ രണ്ട് കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഘര്‍ഷത്തിന് പിന്നാലെ കോളജിന് മുന്നില്‍ നിന്നും പൊലീസ് ബിജെപി പ്രവര്‍ത്തകരെ നീക്കം ചെയ്യുകയും സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിക്കുകയും ചെയ്‌തിരുന്നു.