കേരളം

kerala

ETV Bharat / videos

ഗവർണർക്ക് നേരെ വീണ്ടും കരിങ്കൊടി: തൃശൂരിൽ പലയിടങ്ങളിൽ എസ്എഫ്ഐ പ്രതിഷേധം - Governor and SFI issue at Thrissur

By ETV Bharat Kerala Team

Published : Feb 14, 2024, 1:32 PM IST

തൃശൂർ: തൃശൂരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ്.എഫ്.ഐ പ്രവർത്തകർ. തൃശൂർ മെഡിക്കൽ കോളജിൽ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായപ്പോഴാണ് സംഭവം. ഗവർണറെ കരിങ്കൊടി കാണിച്ച 25 എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അത്താണിയിൽ നിന്ന് മെഡിക്കൽ കോളജിലേക്കുള്ള യാത്രയിൽ പലയിടങ്ങളിൽ എസ്.എഫ്.ഐ പ്രവർത്തകർ ചെറു സംഘങ്ങളായി തിരിഞ്ഞ് കരിങ്കൊടി കാണിക്കുകയായിരുന്നു. മെഡിക്കൽ കോളജ് റോഡിൽ എത്തിയ എസ്.എഫ്.ഐ പ്രവർത്തകർ ഗവർണറുടെ അടുത്തേക്ക് എത്താൻ ശ്രമിച്ചെങ്കിലും സുരക്ഷ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. ഗവർണറും എസ്.എഫ്.ഐയും തമ്മിലുള്ള പോരാട്ടം മാസങ്ങളായി തുടർന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ പ്രതിഷേധം. കഴിഞ്ഞ മാസം (ജനുവരി 27) കൊല്ലത്ത് നിലമേലില്‍ കരിങ്കൊടിയും സംഭാരവുമായെത്തിയാണ് എസ്എഫ്‌ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. അന്നത്തെ കരിങ്കൊടി പ്രതിഷേധത്തിൽ പതിനേഴ് പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ ഗവർണർക്കെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിലും നിരവധി പ്രവർത്തകർക്ക് എതിരെ കേസെടുത്തിരുന്നു. 

ABOUT THE AUTHOR

...view details