കേരളം

kerala

ETV Bharat / videos

നിയമസഭ സമ്മേളനം തത്സമയം - KERALA NIYAMASABHA LIVE - KERALA NIYAMASABHA LIVE

By ETV Bharat Kerala Team

Published : Jul 1, 2024, 9:34 AM IST

Updated : Jul 1, 2024, 10:13 AM IST

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാമത് സമ്മേളനം പുനരാരംഭിച്ചു. ഇന്നത്തെ കാര്യവിവര പട്ടിക പ്രകാരം സഭയില്‍ പ്രത്യേക ലിസ്‌റ്റില്‍ കൊടുത്തിട്ടുള്ള ചോദ്യങ്ങള്‍ ചോദിക്കാനും അവയ്ക്ക് മറുപടി പറയാനും സമയം അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തീരദേശ മേഖലയിലെ പഞ്ചായത്തുകളുടെ വികസന ആവശ്യങ്ങള്‍ പരിഗണിച്ച് തീരദേശ പരിപാലന പ്ലാനിലേക്ക് സമഗ്രമായ മാറ്റം വരുത്തേണ്ടതിന്‍റെ ആവശ്യകതകളിലേക്ക് മുൻ പ്രതിപക്ഷ നേതാവും ഹരിപ്പാട് എംഎല്‍എയുമായ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കും. ഇന്ന് സഭയില്‍ സംസ്ഥാനത്തെ നെല്‍കൃഷി മേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കേണ്ടതിന്‍റെ ആവശ്യകതയിലേക്ക് കൃഷി മന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കും. എംഎല്‍എ മുരളി പെരുനെല്ലിയാണ് വിഷയത്തില്‍ കൃഷി മന്ത്രി പി പ്രസാദിന്‍റെ ശ്രദ്ധക്ഷണിക്കുക. 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യര്‍ഥനകളിലെ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. മൃഗസംരക്ഷണം, ക്ഷീരവികസനം, വനം എന്നീ വകുപ്പുകളിലാണ് ചര്‍ച്ചയുണ്ടാകുക. ഉച്ചയ്‌ക്ക് രണ്ട് മണി മുതല്‍ അഞ്ച് മണി വരെ 2024ലെ കേരള നികുതി ഭേദഗതി ബില്ലിന്‍റെ അവതരണവും സ്‌ജക്‌ട് കമ്മിറ്റിയുടെ പരിഗണനയ്‌ക്ക് അയക്കണമെന്ന ഉപക്ഷേപവും നടക്കും.
Last Updated : Jul 1, 2024, 10:13 AM IST

ABOUT THE AUTHOR

...view details