കേരളം

kerala

ETV Bharat / videos

തന്നെ മനപ്പൂർവം ടാർഗറ്റ് ചെയുകയാണ്‌; ഇനി കണക്ക് പറയാനില്ലെന്ന് ഗണേഷ് കുമാർ - കെബി ഗണേഷ് കുമാർ

By ETV Bharat Kerala Team

Published : Jan 23, 2024, 3:51 PM IST

തിരുവനന്തപുരം: ഇനി കണക്ക് പറയാനില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. തിരുവനന്തപുരം കിഴക്കേകോട്ടയിൽ നടന്ന പൊതുപരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം (KB Ganesh Kumar About KSRTC Electric Bus Controversy). ഞാൻ ഈ കണക്ക് പറഞ്ഞു എന്ന് കരുതി എന്നെ കൊല്ലാൻ ആരും നടക്കണ്ട. താൻ ഇനി കണക്ക് പറയുന്നില്ല. മനപ്പൂർവം തന്നെ ടാർഗറ്റ് ചെയ്യുന്നുണ്ട്. താൻ നല്ല ഈശ്വര വിശ്വാസിയാണ് അതുകൊണ്ട് പറഞ്ഞതൊക്കെ സത്യമാണെന്ന് തെളിയും. ഇനിയുള്ള കാര്യം ഉദ്യോഗസ്ഥർ പറയും. ശിക്ഷിച്ച് കഴിഞ്ഞാൽ പിന്നെ വെറുതെ വിടണമെന്നും ഗണേഷ് കുമാർ പറഞ്ഞു. ഇലക്ട്രിക് ബസുകൾ നഷ്‌ടമാണെന്ന് മന്ത്രിയുടെ പരാമർശം വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തിയതോടെയാണ് വിവാദത്തിന് കളമൊരുങ്ങിയത്. പിന്നാലെ ഇലക്ട്രിക് ബസിന്‍റെ ലാഭം ഉൾപ്പെടുന്ന റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി കെഎസ്ആർടിസി എംഡി യോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ റിപ്പോർട്ട്‌ മന്ത്രിയുടെ ഓഫിസിൽ എത്തുന്നതിന് മുന്നേ പുറത്താവുകയായിരുന്നു . ഇലക്ട്രിക് ബസ് ലാഭാകരമാണെന്നായിരുന്നു റിപ്പോർട്ടിലെ ഉള്ളടക്കം. ഇലക്ട്രിക് ബസ് പരാമർശത്തിൽ സിപിഎം വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തായിരുന്നു ആദ്യം രംഗത്ത് എത്തിയത്. നയപരമായ തീരുമാനമായിരുന്നു ഇലക്ട്രിക് ബസ് എന്നായിരുന്നു എംഎൽഎ പറഞ്ഞത്. തുടർന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും വിമർശനം ഉന്നയിച്ചു. ഇലക്ട്രിക് ബസുകളിൽ നിന്നും വരുമാനം വർധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നായിരുന്നു മേയർ ഫേസ്ബുക്കിൽ കുറിച്ചത്. ഇതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ രംഗത്ത് എത്തിയത്. ജനോപകാരപ്രദമായ പദ്ധതികൾ നിലനിർത്തുമെന്നും, മന്ത്രി മാത്രമല്ല മന്ത്രിസഭയാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും എം വി ഗോവിന്ദന്‍റെ പ്രതികരണം.

ABOUT THE AUTHOR

...view details